---
title: "തേങ്ങയില്ല, അരയ്ക്കാൻ വലിയ പണിയുമില്ല; ചോറിനൊപ്പം കഴിക്കാൻ കിടിലൻ ചമ്മന്തി മിനിറ്റുകൾക്കുള്ളിൽ റെഡി, റെസിപ്പി ഇതാ ..."
english_title: "No Coconut Needed: Quick Chutney Recipe Ready in Minutes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390101/quick-coconut-free-chutney-recipe"
published_at: "2026-11-03T21:44:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea0a765ec2d_quick-coconut-free-chutney-recipe.jpg"
keywords: ["QuickRecipe", "ChutneyRecipe", "KeralaCuisine", "HomeCooking"]
---

# തേങ്ങയില്ല, അരയ്ക്കാൻ വലിയ പണിയുമില്ല; ചോറിനൊപ്പം കഴിക്കാൻ കിടിലൻ ചമ്മന്തി മിനിറ്റുകൾക്കുള്ളിൽ റെഡി, റെസിപ്പി ഇതാ ...

> **Lead Summary:** ചോറിനൊപ്പം കുറച്ച് ചമ്മന്തിയുണ്ടെങ്കിൽ ഭക്ഷണത്തിന്റെ രുചി തന്നെ മാറും. മലയാളികളുടെ തീൻമേശയിൽ കാലങ്ങളായി ഇടംപിടിച്ച ഒന്നാണ് ചമ്മന്തി. ചോറിനൊപ്പവും കഞ്ഞിക്കൊപ്പവുമെല്ലാം ചമ്മന്തി കഴിക്കാറുണ്ട്.

## Article Content

ചോറിനൊപ്പം കുറച്ച് ചമ്മന്തിയുണ്ടെങ്കിൽ ഭക്ഷണത്തിന്റെ രുചി തന്നെ മാറും. മലയാളികളുടെ തീൻമേശയിൽ കാലങ്ങളായി ഇടംപിടിച്ച ഒന്നാണ് ചമ്മന്തി. ചോറിനൊപ്പവും കഞ്ഞിക്കൊപ്പവുമെല്ലാം ചമ്മന്തി കഴിക്കാറുണ്ട്.

എന്നാൽ തിരക്കിനിടയിൽ തേങ്ങ ചിരകാനും അരയ്ക്കാനുമുള്ള മടി കാരണം പലപ്പോഴും ചമ്മന്തി വേണ്ടെന്ന് വയ്ക്കാറുണ്ട്. ഇനി അതിന്റെ പേരിൽ ചമ്മന്തി ഒഴിവാക്കേണ്ട. തേങ്ങയില്ലാതെ, വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് രുചികരമായൊരു ചമ്മന്തി തയ്യാറാക്കാം.

എങ്ങനെയാണെന്ന് നോക്കിയാലോ?.

**ആവശ്യമായ സാധനങ്ങൾ**

തക്കാളി - ഒന്ന് വലുത്

വറ്റൽമുളക് - മൂന്ന്, നാല് എണ്ണം

വെളുത്തുള്ളി - മൂന്ന് അല്ലി

കായപ്പൊടി - ഒരു നുള്ള്

വെളിച്ചെണ്ണ - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു പാനിൽ ഒരു ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ ചൂടാക്കുക. ഇനി അതിലേക്ക് വറ്റൽമുളക്, വെളുത്തുള്ളി എന്നിവ ചെറിയ തീയിൽ വറുത്തെടുക്കാം. തക്കാളിയും ചെറുതായി വറുത്തെടുക്കണം.

ഇനി ചുട്ട വറ്റൽ മുളക്, വെളുത്തുള്ളി, തക്കാളി, ആവശ്യത്തിന് ഉപ്പ്, കായപ്പൊടി എന്നിവ ചേർത്ത് മിക്‌സിയിൽ ഒന്ന് ചതച്ചെടുക്കുക ( പേസ്റ്റ് രൂപത്തിലാകരുത്).

ശേഷം അതിന് മുകളിൽ കുറച്ച് പച്ച വെളിച്ചെണ്ണ കൂടി ഒഴിക്കാം. നല്ല കിടിലൻ ചമ്മന്തി റെഡി. ഇനി നല്ല ചൂട് ചോറിനൊപ്പമോ ദോശയ്‌ക്കൊപ്പമോ വിളമ്പാം.

This article shares a quick chutney recipe that can be made without coconut, using simple ingredients already available at home. It is ideal to serve with hot rice, kanji, or dosa and takes only a few minutes to prepare.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390101/quick-coconut-free-chutney-recipe)