---
title: "അഭിരാം കൊലപാതകം: മരണം സംഭവിച്ചത് വൈകിട്ട് 6നും 8നും ഇടയിൽ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്, ക്രൂരതയുടെ ചുരുളഴിച്ച് പൊലീസ്"
english_title: "Abhiram Murder: Postmortem Says Death Occurred Between 6 and 8 PM"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390093/abhiram-murder-postmortem-death-time"
published_at: "2026-11-03T21:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9fe7d9e87c_abhiram-murder-postmortem-death-time.jpg"
keywords: ["AbhiramMurder", "PangapparaMurder", "KeralaPolice", "PostmortemReport", "Thiruvananthapuram"]
---

# അഭിരാം കൊലപാതകം: മരണം സംഭവിച്ചത് വൈകിട്ട് 6നും 8നും ഇടയിൽ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്, ക്രൂരതയുടെ ചുരുളഴിച്ച് പൊലീസ്

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട 17കാരൻ അഭിരാമിന്റെ മരണം വൈകിട്ട് ആറിനും എട്ടിനുമിടയിലാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കേസിൽ അന്വേഷണം നടത്താൻ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ശ്രീകാര്യം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്, കഴക്കൂട്ടം എസിപിക്കാണ് മേൽനോട്ട ചുമതല.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട 17കാരൻ അഭിരാമിന്റെ മരണം വൈകിട്ട് ആറിനും എട്ടിനുമിടയിലാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കേസിൽ അന്വേഷണം നടത്താൻ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ശ്രീകാര്യം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്, കഴക്കൂട്ടം എസിപിക്കാണ് മേൽനോട്ട ചുമതല.

അഭിറാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ ഇന്നും ഒരാൾ കൂടി കസ്റ്റഡിയിലായിരുന്നു. ഗുണ്ട ഉമറിന്റെ പെൺസുഹൃത്തും ആക്കുളം സ്വദേശിയുമായ ഐശ്വര്യയെയാണ് കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യത്തെക്കുറിച്ച് ഈ പെൺസുഹൃത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നാണ് വിവരം.

കേസിൽ ഇതിനകം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനേഴുകാരൻ, പെൺസുഹൃത്തായ അനന്ത (18), ഉമർ (21) എന്ന ഗുണ്ട എന്നിവരാണ് അറസ്റ്റിലായത്. പതിനേഴുകാരനാണ് ഒന്നാം പ്രതി, ഉമർ രണ്ടാം പ്രതി, അനന്ത മൂന്നാം പ്രതി. പ്രണയപ്പകയാണ് കൊലപാതകത്തിന്റെ കാരണമെന്ന് പൊലീസ് പറയുന്നു. പതിനേഴുകാരനാണ് അഭിറാമിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്, മൃതദേഹം മറവുചെയ്യാൻ ഉമറിനെയാണ് വിളിച്ചത്.

അനന്തയുടെ ഫോൺ ഉപയോഗിച്ചാണ് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് വിവരം. അഭിറാമിന്റെ സുഹൃത്തിനെ കൊല്ലാനായിരുന്നു പതിനേഴുകാരന്റെ പദ്ധതി. സുഹൃത്തിനെ വിളിച്ചുവരുത്താൻ ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ അഭിറാം വിളിച്ചിട്ടും സുഹൃത്ത് എത്തിയില്ല. ഇതോടെ അഭിറാമിനെ തന്നെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ കൂട്ടുകാരൻ വിളിക്കുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അഭിറാം തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് ഫോണിൽ വിളിച്ചിരുന്നു. ഉടൻ എത്തുമെന്നായിരുന്നു മറുപടി. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ പിതാവും ബന്ധുക്കളും ശ്രീകാര്യം പൊലീസിൽ പരാതി നൽകി.

സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇൻസ്റ്റാഗ്രാം വഴി ഒരു പെൺകുട്ടിയുടെ ശബ്ദത്തിൽ വിളിച്ചതനുസരിച്ചാണ് അഭിറാം വീട്ടിൽ നിന്നിറങ്ങിയതെന്ന് കണ്ടെത്തി. തുടർന്ന് ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്തു. ഇവരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 17 വയസുകാരനെയും പെൺകുട്ടിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇന്നലെ വീണ്ടും വിളിച്ചുവരുത്തിയതോടെയാണ് നിർണായക വിവരം ലഭിച്ചത്.

അഭിറാമിനെ വിളിച്ചുവരുത്തി ചവിട്ടിവീഴ്ത്തിയ ശേഷം കൊലപ്പെടുത്തി, മൃതദേഹം പാങ്ങപ്പാറ പേരൂർ ജംഗ്ഷന് സമീപം ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചെന്ന് പ്രതികൾ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. തുടർന്ന് മൃതദേഹം കണ്ടെത്തി.

The postmortem report in the murder of 17-year-old Abhiram indicates that he died between 6 pm and 8 pm. Police have formed a special investigation team and detained another suspect as the probe widens.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390093/abhiram-murder-postmortem-death-time)