---
title: "ഇനി പുറത്തിറങ്ങാൻ കുട വേണം!  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി പരക്കെ മഴ തുടരുമെന്ന് മുന്നറിയിപ്പ്"
english_title: "Widespread Rain to Continue for Five More Days in Kerala; Yellow Alerts Issued"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390065/kerala-rain-five-days-yellow-alert"
published_at: "2026-11-03T16:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9c5973d3c7_kerala-rain-five-days-yellow-alert.jpg"
keywords: ["KeralaRain", "YellowAlert", "IMDWarning", "ThunderstormAlert", "MonsoonUpdate"]
---

# ഇനി പുറത്തിറങ്ങാൻ കുട വേണം!  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി പരക്കെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് വടക്കൻ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെയാണ് 'ശക്തമായ മഴ' എന്ന് തരംതിരിച്ചിരിക്കുന്നത്. മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച തീയതിയും ജില്ലകളും

04/11/2026: കോട്ടയം, ഇടുക്കി, വയനാട്

05/11/2026: പത്തനംതിട്ട

06/11/2026: ഇടുക്കി, എറണാകുളം

07/11/2026: പത്തനംതിട്ട, കോട്ടയം

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (നവംബർ 03) മുതൽ നവംബർ 08 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

The India Meteorological Department has warned that widespread rain will continue across Kerala for the next five days, prompting yellow alerts in several districts. Residents in hilly and coastal areas have been advised to remain cautious as isolated heavy rain, thunderstorms and strong winds are also likely through November 8.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390065/kerala-rain-five-days-yellow-alert)