---
title: "ആഡംബരത്തിന് നോ....! ക്ലിഫ് ഹൗസിന് ഒരു കോടിയുടെ മോടിപിടിപ്പിക്കൽ വേണ്ട; ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര നിർദേശം"
english_title: "Order to Cancel ₹1 Crore Cliff House Renovation Issued"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389958/cliff-house-renovation-order-cancelled"
published_at: "2026-11-02T21:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8b63c0d69d_cliff-house-renovation-order-cancelled.jpg"
keywords: ["CliffHouse", "KeralaPolitics", "PublicWorks", "RenovationOrder", "VDSatheesan"]
---

# ആഡംബരത്തിന് നോ....! ക്ലിഫ് ഹൗസിന് ഒരു കോടിയുടെ മോടിപിടിപ്പിക്കൽ വേണ്ട; ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര നിർദേശം

> **Lead Summary:** തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നല്‍കി.

## Article Content

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നല്‍കി.

മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫിസിനെയോ അറിയിക്കാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

ക്ലിഫ് ഹൗസില്‍ അനാവശ്യ മോടിപിടിപ്പിക്കലോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ സതീശൻ നിര്‍ദേശം നല്‍കിയതാണ്. 2022 മുതല്‍ തയാറാക്കിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോള്‍ ഉത്തരവ് ഇറങ്ങിയതെന്നാണ് വകുപ്പില്‍ നിന്നുള്ള വിശദീകരണം.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുള്ള എസ്റ്റിമേറ്റ് അനുസരിച്ച് ഒരു പണിയും നടത്തേണ്ടതില്ലെന്നും അവശ്യം വേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇത് മറികടന്ന് ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്.

Chief Minister V.D. Satheesan has directed the Public Works Department to immediately cancel an order for more than ₹1 crore in repairs at Cliff House, the official residence of the chief minister. He has also sought a report on how the order was issued without informing him or his office.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389958/cliff-house-renovation-order-cancelled)