---
title: "റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്"
english_title: "Health Department's Golden Goal Plan to Save Road Accident Victims"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389930/health-department-golden-goal-road-accident-victims"
published_at: "2026-11-02T18:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae89115c6f1d_health-department-golden-goal-road-accident-victims.jpg"
keywords: ["GoldenGoalPlan", "KeralaHealthDepartment", "RoadAccidentVictims", "AmbulanceService", "EmergencyCare"]
---

# റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

> **Lead Summary:** തിരുവനന്തപുരം: റോഡപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ആരോഗ്യവകുപ്പ് `ഗോൾഡൻ ഗോൾ' എന്ന പുതിയ പദ്ധതിയുമായി രംഗത്ത്. അപകടത്തിൽപ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ ശരിയായ ആശുപത്രിയിലെത്തിച്ച് സമയബന്ധിത ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

## Article Content

തിരുവനന്തപുരം: റോഡപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ആരോഗ്യവകുപ്പ് `ഗോൾഡൻ ഗോൾ' എന്ന പുതിയ പദ്ധതിയുമായി രംഗത്ത്. അപകടത്തിൽപ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ ശരിയായ ആശുപത്രിയിലെത്തിച്ച് സമയബന്ധിത ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

108 ആംബുലൻസ് സേവനത്തിനൊപ്പം സർക്കാർ, സ്വകാര്യ ആംബുലൻസുകളെയും ഒരുമിപ്പിച്ചാണ് പദ്ധതി നടപ്പാക്കാൻ ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. അപകടത്തിന്റെ സ്വഭാവത്തിനനുസരിച്ച് പരിക്കേറ്റവരെ അനുയോജ്യമായ ആശുപത്രിയിലേക്ക് വേഗത്തിൽ മാറ്റാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് തീരുമാനം. അതിനായി കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് എന്നിവയും ഉപയോഗപ്പെടുത്തും.

റോഡ് അപകടങ്ങളിൽ അടിയന്തര ചികിത്സ ലഭിക്കാൻ വൈകുന്നത് പലപ്പോഴും ജീവൻ നഷ്ടപ്പെടാൻ കാരണമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ആംബുലൻസ് സേവനങ്ങളെ ഏകോപിപ്പിച്ച് ട്രോമ കെയർ കൂടുതൽ കാര്യക്ഷമമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.

The Health Department is preparing a new 'Golden Goal' initiative to ensure road accident victims are taken to the right hospital within minutes for timely treatment. The pilot project will be implemented in Thiruvananthapuram, Kollam and Alappuzha by integrating government and private ambulances with GPS and GIS-based dispatch systems.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389930/health-department-golden-goal-road-accident-victims)