---
title: "ഹൈക്കോടതി നിർദ്ദേശത്തിനും നോ രക്ഷ...! 12 കോടിയുടെ അധിക ബാധ്യത; കെഎസ്ആർടിസി പെൻഷൻ പരിഷ്കരിക്കില്ലെന്ന് സർക്കാർ"
english_title: "Government Says KSRTC Pension Will Not Be Revised"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389847/ksrtc-pension-not-to-be-revised-new-"
published_at: "2026-11-02T10:22:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8170bda62a_ksrtc-pension-will-not-be-revised-new.jpg"
keywords: ["KSRTCPension", "KeralaNews", "Thiruvananthapuram", "HighCourt", "GovernmentOrder"]
---

# ഹൈക്കോടതി നിർദ്ദേശത്തിനും നോ രക്ഷ...! 12 കോടിയുടെ അധിക ബാധ്യത; കെഎസ്ആർടിസി പെൻഷൻ പരിഷ്കരിക്കില്ലെന്ന് സർക്കാർ

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാർ തള്ളിയതോടെയാണ് തീരുമാനം ഔദ്യോഗികമായി പുറത്തുവന്നത്. പെൻഷൻ കൂട്ടിയാൽ 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിർദേശം തള്ളിയത്.

## Article Content

**തിരുവനന്തപുരം: **കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാർ തള്ളിയതോടെയാണ് തീരുമാനം ഔദ്യോഗികമായി പുറത്തുവന്നത്. പെൻഷൻ കൂട്ടിയാൽ 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിർദേശം തള്ളിയത്.

നിലവിൽ കെഎസ്ആർടിസിക്ക് വരുമാനനഷ്ടമാണെന്നും നിത്യ ചെലവ് തന്നെ പ്രതിസന്ധിയിലാണെന്നും സർക്കാർ പറയുന്നു. പെൻഷൻ കൂട്ടില്ലെന്ന തീരുമാനം ഉത്തരവായും സർക്കാർ ഇറക്കി. ഇതോടെ വർഷങ്ങളായി പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ട് കാത്തിരുന്ന പെൻഷൻകാരുടെ ആവശ്യം ഇപ്പോഴും നിറവേറ്റപ്പെടാതെ തുടരുകയാണ്.

സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ കെഎസ്ആർടിസി പെൻഷൻ വിഷയത്തിൽ ഇനി എന്ത് നടപടി ഉണ്ടാകുമെന്നത് ശ്രദ്ധേയമാകും. പെൻഷൻകാരുടെ ദീർഘകാല ആവശ്യം അവഗണിക്കപ്പെടുന്നതായാണ് നിലവിലെ തീരുമാനം സൂചിപ്പിക്കുന്നത്.

The Kerala government has decided not to revise KSRTC pensions, rejecting a High Court directive on the issue. Officials said the move would add an additional burden of ₹12 crore, while the corporation is already facing revenue losses and financial strain.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389847/ksrtc-pension-not-to-be-revised-new-)