---
title: "യാത്രാപ്രേമികൾക്ക് സന്തോഷവാർത്ത: നവംബറിലെ ബജറ്റ് ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ച് തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോ"
english_title: "Thottilpalam KSRTC Depot Announces November Budget Tourism Packages"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389766/november-budget-tourism-packages-thottilpalam-ksrtc"
published_at: "2026-11-01T15:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae711dd16add_november-budget-tourism-packages-thottilpalam-ksrtc.jpg"
keywords: ["KSRTC", "BudgetTourism", "KeralaTourism", "MunnarTrips", "WayanadTourism"]
---

# യാത്രാപ്രേമികൾക്ക് സന്തോഷവാർത്ത: നവംബറിലെ ബജറ്റ് ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ച് തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോ

> **Lead Summary:** **തൊട്ടിൽപ്പാലം: **യാത്രാപ്രേമികൾക്കായി നവംബർ മാസത്തിലെ ബജറ്റ് ടൂറിസം ഉല്ലാസയാത്രകളുടെ കലണ്ടർ പ്രഖ്യാപിച്ച് KSRTC തൊട്ടിൽപ്പാലം ഡിപ്പോ. മലക്കപ്പാറ, ഇലവീഴാപ്പൂഞ്ചിറ, മൂന്നാർ, വയനാട്, മട്ടാഞ്ചേരി വൈബ് തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളിലേക്കാണ് കുറഞ്ഞ നിരക്കിൽ യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.

## Article Content

**തൊട്ടിൽപ്പാലം: **യാത്രാപ്രേമികൾക്കായി നവംബർ മാസത്തിലെ ബജറ്റ് ടൂറിസം ഉല്ലാസയാത്രകളുടെ കലണ്ടർ പ്രഖ്യാപിച്ച് KSRTC തൊട്ടിൽപ്പാലം ഡിപ്പോ. മലക്കപ്പാറ, ഇലവീഴാപ്പൂഞ്ചിറ, മൂന്നാർ, വയനാട്, മട്ടാഞ്ചേരി വൈബ് തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളിലേക്കാണ് കുറഞ്ഞ നിരക്കിൽ യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.

**നവംബർ മാസത്തിലെ പ്രധാന യാത്രകളും തീയതികളും:**

ഇലവീഴാപ്പൂഞ്ചിറ - വാഗമൺ: നവംബർ 6 (രാത്രി 8:00 PM), നവംബർ 27 (രാത്രി 8:00 PM) – നിരക്ക്: ₹1,440 (1.5 ദിവസം). നിലമ്പൂർ: നവംബർ 8 (രാവിലെ 6:00 AM), നവംബർ 22 (രാവിലെ 6:00 AM) – നിരക്ക്: ₹610 (1 ദിവസം). മലക്കപ്പാറ - മൂന്നാർ - വട്ടവട: നവംബർ 11 (പുലർച്ചെ 4:00 AM), നവംബർ 26 (പുലർച്ചെ 4:00 AM) – നിരക്ക്: ₹2,210 (2 ദിവസം - താമസവും ഉച്ചഭക്ഷണവും ഉൾപ്പെടെ).

നെല്ലിയാമ്പതി: നവംബർ 12 (പുലർച്ചെ 3:30 AM), നവംബർ 26 (പുലർച്ചെ 3:30 AM) – നിരക്ക്: ₹1,260 (1 ദിവസം). മട്ടാഞ്ചേരി വൈബ് (Mattancherry Vibe): നവംബർ 15 (പുലർച്ചെ 4:00 AM) – നിരക്ക്: ₹1,080 (1 ദിവസം). വയനാട്: നവംബർ 21 (രാവിലെ 6:00 AM) – നിരക്ക്: ₹690 (1 ദിവസം).

ചെറുപ്പുഴ: നവംബർ 22 (രാവിലെ 5:30 AM) – നിരക്ക്: ₹560 (1 ദിവസം). വിനോദസഞ്ചാര യാത്രകൾക്കായി സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 8289855827, 9188933813 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Thottilpalam KSRTC Depot has announced its November budget tourism calendar with trips to popular destinations including Munnar, Wayanad, Mattancherry Vibe, Malakkappara and Ilaveezhapoonchira. The packages are priced affordably, with bookings and details available through the listed contact numbers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389766/november-budget-tourism-packages-thottilpalam-ksrtc)