---
title: "ബെംഗളൂരുവിൽ ഗാന്ധിവധ നാടകത്തിനിടെ പ്രതിഷേധം; സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ചു"
english_title: "Protest at Gandhi Play in Bengaluru; Director Splashed with Ink"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389754/bengaluru-gandhi-play-protest-ink-attack"
published_at: "2026-11-01T14:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6fbfc72a18_bengaluru-gandhi-play-protest-ink-attack.jpg"
keywords: ["GandhiPlay", "BengaluruProtest", "KarnatakaNews", "TheatreControversy", "PoliceCase"]
---

# ബെംഗളൂരുവിൽ ഗാന്ധിവധ നാടകത്തിനിടെ പ്രതിഷേധം; സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ചു

> **Lead Summary:** **ബെംഗളൂരു: **മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട നാടകത്തിന്റെ പ്രദർശനം തടയുകയും സംവിധായകന്റെ മുഖത്ത് മഷിയൊഴിക്കുകയും ചെയ്ത് പ്രതിഷേധക്കാർ. മൈസൂരുവിൽ നിന്നുള്ള വിവാദ നാടക സംവിധായകനായ അഡന്ത സി. കരിയപ്പയ്ക്ക് നേരെയാണ് ഒരു കൂട്ടം പ്രതിഷേധക്കാർ കയ്യേറ്റം നടത്തിയത്. ബെംഗളൂരു ബനാശങ്കരിയിലെ സുചിത്ര ഫിലിം അക്കാദമിയിൽ 'ഗാന്ധി ഹത്യേയ സത്യ' (ഗാന്ധിവധത്തിന് പിന്നിലെ സത്യം) എന്ന നാടകം അരങ്ങേറവേ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

## Article Content

**ബെംഗളൂരു: **മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട നാടകത്തിന്റെ പ്രദർശനം തടയുകയും സംവിധായകന്റെ മുഖത്ത് മഷിയൊഴിക്കുകയും ചെയ്ത് പ്രതിഷേധക്കാർ. മൈസൂരുവിൽ നിന്നുള്ള വിവാദ നാടക സംവിധായകനായ അഡന്ത സി. കരിയപ്പയ്ക്ക് നേരെയാണ് ഒരു കൂട്ടം പ്രതിഷേധക്കാർ കയ്യേറ്റം നടത്തിയത്. ബെംഗളൂരു ബനാശങ്കരിയിലെ സുചിത്ര ഫിലിം അക്കാദമിയിൽ 'ഗാന്ധി ഹത്യേയ സത്യ' (ഗാന്ധിവധത്തിന് പിന്നിലെ സത്യം) എന്ന നാടകം അരങ്ങേറവേ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

മഹാത്മാ ഗാന്ധിയെ അത്യന്തം മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ പരിപാടി നടക്കുന്ന ഹാളിലേക്ക് ഇരച്ചുകയറിയത്. ഗാന്ധിജിയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് കരിയപ്പ നാടകത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹത്തെ 'ദേശവിരുദ്ധനും' 'മുസ്ലിംകളുടെ അടിമ'യുമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

സംഭവത്തിൽ അഡന്ത സി. കരിയപ്പയ്ക്കെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നാടകം നടക്കുന്നതിനിടെ സംശയങ്ങൾ ചോദിച്ച കാണികളോട് സംവിധായകൻ മോശം ഭാഷയിലാണ് സംസാരിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കർണാടകയിൽ ബി.ജെ.പി ഭരണകാലത്ത് മൈസൂരു രംഗായന നാടകവേദിയുടെ ഡയറക്ടറായി നിയമിതനായ പ്രമുഖ നാടക കലാകാരൻ കരിയപ്പ മുൻപും നിരവധി വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ്.

Protesters disrupted a stage play on Mahatma Gandhi’s assassination in Bengaluru and splashed ink on the director’s face. Congress has filed a police complaint, and authorities have registered a case and begun an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389754/bengaluru-gandhi-play-protest-ink-attack)