---
title: "അമ്മയുടെയും അധ്യാപകരുടെയും സമയോചിത ഇടപെടൽ; ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് പതിനാലുകാരിയെ പീഡിപ്പിച്ച സുമേഷ് കുമാർ പിടിയിൽ"
english_title: "Man Arrested in POCSO Case for Allegedly Assaulting Minor After Showing Obscene Videos"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389741/obscene-video-assault-pocso-arrest-new-"
published_at: "2026-11-01T12:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6e584e193f_obscene-video-assault-pocso-arrest-new.jpg"
keywords: ["POCSOCase", "ChildAbuse", "KeralaPolice", "MannarNews"]
---

# അമ്മയുടെയും അധ്യാപകരുടെയും സമയോചിത ഇടപെടൽ; ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് പതിനാലുകാരിയെ പീഡിപ്പിച്ച സുമേഷ് കുമാർ പിടിയിൽ

> **Lead Summary:** **ചെങ്ങന്നൂർ: **പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ മാന്നാർ കുട്ടമ്പേരൂർ മണിമന്ദിരത്തിൽ സുമേഷ് കുമാറിനെ പോക്സോ നിയമ പ്രകാരം മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചതായാണ് പെൺകുട്ടി നൽകിയ മൊഴിയിൽ പറഞ്ഞത്.

## Article Content

**ചെങ്ങന്നൂർ: **പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ മാന്നാർ കുട്ടമ്പേരൂർ മണിമന്ദിരത്തിൽ സുമേഷ് കുമാറിനെ പോക്സോ നിയമ പ്രകാരം മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചതായാണ് പെൺകുട്ടി നൽകിയ മൊഴിയിൽ പറഞ്ഞത്.

കുട്ടിയുടെ പെരുമാറ്റത്തിൽ കണ്ട അസ്വാഭിക മാറ്റം ശ്രദ്ധയിൽപ്പെട്ട മാതാവ് സ്‌കൂളിലെ അധ്യാപകരെ വിവരം അറിയിച്ചു. തുടർ അന്വേഷണത്തിൽ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ പരാതി നൽകി. മാന്നാർ സർക്കിൾ ഇൻസ്പെക്ടർ ഇ.അജീബ്, എസ്.എച്ച്.ഒ അജിത്.കെ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.

A 40-year-old man from Mannar was arrested in a POCSO case for allegedly sexually assaulting a 14-year-old girl after showing her obscene videos on a mobile phone. The case came to light after the girl’s mother noticed unusual changes in her behavior and informed school authorities, leading to a police complaint and investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389741/obscene-video-assault-pocso-arrest-new-)