---
title: "റെയിൽവേയിൽ വൻ ജോലി അവസരം; 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ"
english_title: "Railway Opens 1,250 Station Master Vacancies; Apply Online by November 25"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389642/railway-station-master-vacancies-apply-online"
published_at: "2026-10-31T15:45:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5c0e5be769_railway-station-master-vacancies-apply-online.jpg"
keywords: ["RailwayRecruitment", "StationMaster", "RRBNotification", "GovernmentJobs", "IndianRailways"]
---

# റെയിൽവേയിൽ വൻ ജോലി അവസരം; 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

> **Lead Summary:** **ന്യൂഡൽഹി: **റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി ഏകദേശം 1250 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

## Article Content

**ന്യൂഡൽഹി: **റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി ഏകദേശം 1250 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ലെവൽ-6 ശമ്പളസ്‌കെയിലിലാണ് നിയമനം (അടിസ്ഥാന ശമ്പളം 35,400 രൂപ, കൂടാതെ മറ്റ് അലവൻസുകളും ലഭിക്കും). റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://rrb.indianrailways.gov.in-ൽ 08/2026 എന്ന നമ്പറിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഒക്ടോബർ 27 മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25 ആണ്.

കഴിഞ്ഞ വർഷം വരെ നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി (NTPC) ഗ്രാജ്വേറ്റ് വിജ്ഞാപനത്തിലാണ് സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിരുന്നത്. എന്നാൽ ഈ മാസം ഏഴിന് പ്രസിദ്ധീകരിച്ച ഈ വർഷത്തെ എൻടിപിസി വിജ്ഞാപനത്തിൽ സ്റ്റേഷൻ മാസ്റ്റർ തസ്തിക ഉൾപ്പെട്ടിരുന്നില്ല. തുടർന്നാണ് ഇപ്പോൾ പ്രത്യേക വിജ്ഞാപനമായി ആർആർബി ഇത് പുറത്തിറക്കിയിരിക്കുന്നത്.

2025-ലെ എൻടിപിസി ഗ്രാജ്വേറ്റ് വിജ്ഞാപനത്തിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് എല്ലാ ആർആർബികളിലുമായി ആകെ 615 ഒഴിവുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 27 ഒഴിവുകൾ തിരുവനന്തപുരം ആർആർബിയിലാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇത്തവണ രാജ്യത്തൊട്ടാകെ ഒഴിവുകളുടെ എണ്ണം വർധിച്ചതിനാൽ തിരുവനന്തപുരം ആർആർബിയിലും കൂടുതൽ ഒഴിവുകൾ ഉണ്ടാകുമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ.

The Railway Recruitment Board has issued a special notification for around 1,250 Station Master vacancies across various RRBs. Eligible candidates can apply online through the official website until November 25.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389642/railway-station-master-vacancies-apply-online)