---
title: "സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ ഇറങ്ങിയത് ദുരന്തമായി; കോഴിക്കോട് ഇരുവഴഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ എൻഐടി വിദ്യാർത്ഥി മുങ്ങിമരിച്ചു"
english_title: "NIT Student Drowns in Kozhikode’s Iruvazhanjipuzha After Entering River With Friends"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389620/nit-student-drowns-kozhikode-river"
published_at: "2026-10-31T14:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5ac2273b0a_nit-student-drowns-kozhikode-river.jpg"
keywords: ["NITStudent", "KozhikodeNews", "RiverDrowning", "KeralaAccident"]
---

# സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ ഇറങ്ങിയത് ദുരന്തമായി; കോഴിക്കോട് ഇരുവഴഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ എൻഐടി വിദ്യാർത്ഥി മുങ്ങിമരിച്ചു

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറ ഇരുവഴഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ എൻഐടി വിദ്യാർത്ഥി മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ സോണിഷ് ആണ് ദാരുണമായി മരണപ്പെട്ടത്. വിനോദസഞ്ചാരത്തിനായി 11 അംഗ സംഘത്തോടൊപ്പം പുല്ലൂരാംപാറയിൽ എത്തിയതായിരുന്നു സോണിഷ്. സംഘം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

## Article Content

**കോഴിക്കോട് : **കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറ ഇരുവഴഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ എൻഐടി വിദ്യാർത്ഥി മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ സോണിഷ് ആണ് ദാരുണമായി മരണപ്പെട്ടത്. വിനോദസഞ്ചാരത്തിനായി 11 അംഗ സംഘത്തോടൊപ്പം പുല്ലൂരാംപാറയിൽ എത്തിയതായിരുന്നു സോണിഷ്. സംഘം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

കടവിനോട് ചേർന്നുള്ള ആഴമേറിയ കയത്തിൽ സോണിഷ് പെട്ടെന്ന് അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വെച്ചതിനെ തുടർന്ന് ഉടൻ തന്നെ നാട്ടുകാരും പ്രാദേശിക രക്ഷാപ്രവർത്തകരും ഓടിയെത്തി. എല്ലാവരും ചേർന്ന് സോണിഷിനെ പുഴയിൽ നിന്ന് കരയ്‌ക്കെത്തിച്ച് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

An 18-year-old NIT student from Chennai drowned in Iruvazhanjipuzha at Pullurampara in Kozhikode while bathing with a 11-member group. Locals and rescue workers rushed him to a nearby hospital, but he could not be saved; the body was later shifted for postmortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389620/nit-student-drowns-kozhikode-river)