---
title: "മൂന്നുലക്ഷം രൂപ കടബാധ്യതയുണ്ടെന്ന് കുറിപ്പിൽ; ചങ്ങനാശേരി കൂട്ടമരണം, ആത്മഹത്യ കുറിപ്പ് കണ്ടെത്തി"
english_title: "Suicide Note Found in Changanassery Family Deaths, Mentions ₹3 Lakh Debt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389616/changanassery-family-deaths-suicide-note-debt"
published_at: "2026-10-31T14:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5a9b41c5c1_changanassery-family-deaths-suicide-note-debt.jpg"
keywords: ["KeralaNews", "SuicideNote", "DebtCrisis", "Changanassery Suicide"]
---

# മൂന്നുലക്ഷം രൂപ കടബാധ്യതയുണ്ടെന്ന് കുറിപ്പിൽ; ചങ്ങനാശേരി കൂട്ടമരണം, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

> **Lead Summary:** കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കടബാധ്യത മൂലം മരിക്കുന്നുവെന്നാണ് കുറിപ്പിൽ. അച്ഛനെയും അമ്മയെയും മകനെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കടബാധ്യത മൂലം മരിക്കുന്നുവെന്നാണ് കുറിപ്പിൽ. അച്ഛനെയും അമ്മയെയും മകനെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ചങ്ങനാശ്ശേരി കരിങ്ങട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു സാജു (59), മകൻ സവിൻ സാജു (34) എന്നിവരാണ് ജീവനൊടുക്കിയത്.

മൂന്ന് ലക്ഷം രൂപയുടെ ബാധ്യതയുണ്ട് എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. പണം നൽകാനുള്ളവരുടെ പേര് വിവരങ്ങളും കുറിപ്പിലുണ്ട്. ആദ്യം സാജുവും അനുവുമാണ് ജീവനൊടുക്കിയത്.

സംഭവം കണ്ട് മനംനൊന്ത് സവിനും ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം.  രാവിലെ ഏറെ വൈകിയിട്ടും വീട്ടിൽ നിന്ന് ആരെയും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അതേസമയം കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.

A suicide note was found in the Changanassery family death case in Kottayam, indicating that the deaths were linked to debt. The note reportedly mentions a liability of ₹3 lakh and lists the names of people to whom money was owed. Police are also examining the family’s bank account details.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389616/changanassery-family-deaths-suicide-note-debt)