---
title: "ചങ്ങനാശ്ശേരിയിൽ  ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം"
english_title: "Three Family Members Found Dead Inside House in Changanassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389585/changanassery-family-found-dead-inside-house"
published_at: "2026-10-31T11:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5845abbf79_changanassery-family-found-dead-inside-house.jpg"
keywords: ["KeralaNews", "FamilyTragedy", "SuicideProbe", "Changanassery Suicide"]
---

# ചങ്ങനാശ്ശേരിയിൽ  ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

> **Lead Summary:** **കോട്ടയം: **ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചങ്ങനാശ്ശേരി എസ്ബി കോളേജിന് സമീപം താമസിക്കുന്ന സാജു, സുജ, സവിൻ എന്നിവരാണ് മരിച്ചത്.

## Article Content

**കോട്ടയം: **ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചങ്ങനാശ്ശേരി എസ്ബി കോളേജിന് സമീപം താമസിക്കുന്ന സാജു, സുജ, സവിൻ എന്നിവരാണ് മരിച്ചത്.

രാവിലെ ഏറെ വൈകിയിട്ടും വീട്ടിൽ നിന്ന് ആരെയും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് സംഭവസ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സാമ്പത്തിക ബാധ്യതയോ മറ്റ് കുടുംബ പ്രശ്നങ്ങളോ ആണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും.

Three members of a family were found dead inside their house in Changanassery, with police suspecting suicide in the preliminary probe. Neighbours alerted authorities after seeing no one leave the home, prompting officers to enter and discover the bodies.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389585/changanassery-family-found-dead-inside-house)