---
title: "ഒടുവിൽ റബ്ബറിന് 'തങ്കവില'! കിലോയ്ക്ക് 300 രൂപ കടന്ന് റെക്കോർഡ്, കർഷകർക്കും വ്യാപാരികൾക്കും ഒരുപോലെ പ്രതീക്ഷ"
english_title: "Rubber Prices Hit Record High, Cross Rs 300 Per Kg"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389583/rubber-prices-record-high-kerala-new-"
published_at: "2026-10-31T11:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5821a388d9_rubber-prices-record-high-kerala-new-.jpg"
keywords: ["RubberPrice", "KeralaMarket", "AgriEconomy", "CommodityPrices", "FarmersIncome"]
---

# ഒടുവിൽ റബ്ബറിന് 'തങ്കവില'! കിലോയ്ക്ക് 300 രൂപ കടന്ന് റെക്കോർഡ്, കർഷകർക്കും വ്യാപാരികൾക്കും ഒരുപോലെ പ്രതീക്ഷ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ റബ്ബർ വിപണിയിൽ ചരിത്ര മുന്നേറ്റം. ചരിത്രത്തിലാദ്യമായി ആർഎസ്‌എസ്‌- 4 ഗ്രേഡ് റബ്ബറിന്റെ വില കിലോയ്ക്ക് 300 രൂപ കടന്നു. 300 രൂപയ്ക്കാണ് ഇന്നലെ ആഭ്യന്തര വിപണിയിൽ വ്യാപാരം നടന്നത്. ഈ വർഷം ജനുവരിയിൽ കിലോയ്ക്ക് 192 രൂപയായിരുന്ന സ്ഥാനത്താണ് വെറും ഒമ്പത് മാസത്തിനിടെ 108 രൂപയോളം വർദ്ധിച്ച് പുതിയ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ റബ്ബർ വിപണിയിൽ ചരിത്ര മുന്നേറ്റം. ചരിത്രത്തിലാദ്യമായി ആർഎസ്‌എസ്‌- 4 ഗ്രേഡ് റബ്ബറിന്റെ വില കിലോയ്ക്ക് 300 രൂപ കടന്നു. 300 രൂപയ്ക്കാണ് ഇന്നലെ ആഭ്യന്തര വിപണിയിൽ വ്യാപാരം നടന്നത്. ഈ വർഷം ജനുവരിയിൽ കിലോയ്ക്ക് 192 രൂപയായിരുന്ന സ്ഥാനത്താണ് വെറും ഒമ്പത് മാസത്തിനിടെ 108 രൂപയോളം വർദ്ധിച്ച് പുതിയ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുന്നത്.

വിപണിയിൽ ഉണ്ടായ കടുത്ത ഉത്പാദനക്കുറവും റബ്ബറിനായുള്ള ആവശ്യകത വർധിച്ചതുമാണ് ആഭ്യന്തര മാർക്കറ്റിൽ വില കുതിച്ചുയരാൻ പ്രധാന കാരണമായി വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. റബ്ബർ വിലയിലെ ഈ അപ്രതീക്ഷിത കുതിച്ചുചാട്ടവും ഉണർവും തിരിച്ചടിയുടെ നാളുകൾക്ക് ശേഷം മലയോര മേഖലയിലെ കർഷകർക്കും വ്യാപാരികൾക്കും ഒരുപോലെ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Rubber prices in Kerala have crossed the Rs 300 mark for the first time, with RSS-4 grade trading at Rs 300 per kg in the domestic market. Analysts attribute the surge to a sharp supply shortage and rising demand, offering fresh hope to farmers and traders after years of weak returns.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389583/rubber-prices-record-high-kerala-new-)