---
title: "വളർമതി ഒന്നാം പ്രതി...! സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്"
english_title: "Case Filed Against LPST Rank Holders Protesting Outside Secretariat; Valarmathi Named First Accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389565/lpst-rank-holders-case-secretariat-protest"
published_at: "2026-10-31T09:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae568ed1e7b0_lpst-rank-holders-case-secretariat-protest.jpg"
keywords: ["KeralaNews", "Thiruvananthapuram", "SecretariatProtest", "PoliceCase", "LPST"]
---

# വളർമതി ഒന്നാം പ്രതി...! സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

> **Lead Summary:** **തിരുവനന്തപുരം: ** സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. തിരിച്ചറിഞ്ഞ എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് പൊലീസ് കേസ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ സമര സമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി.

## Article Content

**തിരുവനന്തപുരം: ** സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. തിരിച്ചറിഞ്ഞ എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് പൊലീസ് കേസ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ സമര സമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി.

എൽപിഎസ്‍ടി സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പ്രതികരിച്ചുകൊണ്ട് വളർമതി തലമുണ്ഡനം ചെയ്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അവർ, വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കണം എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും വ്യക്തമാക്കി. പ്രതിപക്ഷത്തിരുന്നപ്പോൾ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോൾ ഇത്തരത്തിൽ സംസാരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

കഴിഞ്ഞ അഞ്ച് കൊല്ലമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തവരെ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ തല മൊട്ടയടിച്ച ഫോട്ടോയും കൊണ്ട് നടക്കുന്നതെന്നായിരുന്നു സഭയിൽ മുഖ്യമന്ത്രിയുടെ പരാമർശം. സർക്കാരിന്റെ ഭാഗത്തുനിന്നും നിരന്തരം കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ചാണ് വളർമതി തലമുണ്ഡനം ചെയ്ത് വിചിത്രവും ശക്തവുമായ രീതിയിൽ പ്രതിഷേധിച്ചത്.

Police have registered a case against LPST rank holders who protested outside the Secretariat in Thiruvananthapuram. Valarmathi, the leader of the protest committee, has been named the first accused, along with eight identified people and 50 unidentified persons.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389565/lpst-rank-holders-case-secretariat-protest)