---
title: "കണ്ണൂർ പെരിങ്ങോമിൽ റബർ തോട്ടത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു"
english_title: "Decomposed Unidentified Body Found in Rubber Plantation in Kannur’s Peringome"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389455/peringome-rubber-plantation-body-found"
published_at: "2026-10-30T13:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4550e265a3_peringome-rubber-plantation-body-found.jpg"
keywords: ["KannurNews", "PeringomePolice", "UnidentifiedBody", "ForensicInvestigation"]
---

# കണ്ണൂർ പെരിങ്ങോമിൽ റബർ തോട്ടത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **കണ്ണൂർ: **പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കടാംകുന്നിൽ റബർ തോട്ടത്തിൽ പഴക്കം ചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. പൂർണ്ണമായും അഴുകിയ നിലയിലുള്ള മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. റബർ തോട്ടത്തിൽ കാട് തെളിക്കുവാനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

## Article Content

**കണ്ണൂർ: **പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കടാംകുന്നിൽ റബർ തോട്ടത്തിൽ പഴക്കം ചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. പൂർണ്ണമായും അഴുകിയ നിലയിലുള്ള മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. റബർ തോട്ടത്തിൽ കാട് തെളിക്കുവാനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

വാഹന ഗതാഗതമില്ലാത്ത വിജനമായ കുന്നിൻ മുകളിലെ റബർ തോട്ടത്തിലാണ് സംഭവം. വിവരം അറിയിച്ചതിനെ തുടർന്ന് പെരിങ്ങോം പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പെരിങ്ങോം പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

An unidentified, badly decomposed body was found in a rubber plantation at Kadamkunnu under the Peringome police station limits in Kannur. Police have launched an investigation after forensic and fingerprint experts collected evidence from the scene.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389455/peringome-rubber-plantation-body-found)