---
title: "പിന്നിൽ ആര് ? മലപ്പുറത്ത് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്"
english_title: "Petrol Bomb Hurled at MSF State Secretary’s House in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389445/malappuram-msf-secretary-house-attack"
published_at: "2026-10-30T13:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae44c33c514f_malappuram-msf-secretary-house-attack.jpg"
keywords: ["MalappuramNews", "MSF", "CalicutUniversity", "CampusClash", "PetrolBombAttack"]
---

# പിന്നിൽ ആര് ? മലപ്പുറത്ത് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്

> **Lead Summary:** **മലപ്പുറം: **മലപ്പുറത്ത് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഫിയാൻ വില്ലന്റെ ചാപ്പനങ്ങാടിയിലുള്ള വീടിന് നേരെയാണ് പുലർച്ചെ രണ്ടരയോടെ അക്രമികൾ ബോംബെറിഞ്ഞത്.

## Article Content

**മലപ്പുറം: **മലപ്പുറത്ത് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഫിയാൻ വില്ലന്റെ ചാപ്പനങ്ങാടിയിലുള്ള വീടിന് നേരെയാണ് പുലർച്ചെ രണ്ടരയോടെ അക്രമികൾ ബോംബെറിഞ്ഞത്.

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ യു.ഡി.എസ്.എഫും എസ്.എഫ്.ഐയും തമ്മിലുണ്ടായ ശക്തമായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, സർവകലാശാല ക്യാമ്പസിലുണ്ടായ അക്രമ സംഭവങ്ങളിൽ പോലീസ് ഇരുവിഭാഗങ്ങൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. എം.എസ്.എഫ് നൽകിയ പരാതിയിൽ 11 പേർക്കെതിരെയും കണ്ടാലറിയാവുന്ന 5 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.എഫ്.ഐ നൽകിയ പരാതിയിൽ 7 എം.എസ്.എഫ് പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന 8 പേർക്കെതിരെയും പോലീസ് കേസെടുത്തു. അന്യായമായി സംഘം ചേരൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ, വധശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തിരിക്കുന്നത്.

A petrol bomb was hurled at the house of MSF State Secretary Sufiyan Villan in Malappuram around 2:30 a.m. Police suspect the attack is linked to the violent clash between UDSF and SFI at the Calicut University campus. Cases have also been registered against members of both groups in connection with the campus violence.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389445/malappuram-msf-secretary-house-attack)