---
title: "പോസ്റ്റ് ഓഫിസിലെത്തി ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു; പിന്നാലെ സ്വയം വെടിയുതിർത്ത് ഭർത്താവ് ജീവനൊടുക്കി, ഗുരുതര പരിക്കേറ്റ് യുവതി ആശുപത്രിയിൽ"
english_title: "Husband attacks wife at post office, then kills himself by gunfire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389424/husband-attacks-wife-post-office-suicide"
published_at: "2026-10-30T12:06:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae43b82e9be8_husband-attacks-wife-post-office-suicide.jpg"
keywords: ["IdukkiNews", "DomesticViolence", "Suicide", "KeralaCrime", "PostOffice"]
---

# പോസ്റ്റ് ഓഫിസിലെത്തി ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു; പിന്നാലെ സ്വയം വെടിയുതിർത്ത് ഭർത്താവ് ജീവനൊടുക്കി, ഗുരുതര പരിക്കേറ്റ് യുവതി ആശുപത്രിയിൽ

> **Lead Summary:** ഇടുക്കി: ഇടുക്കി കുഴിത്തൊളുവില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ഓഫീസിലെത്തി കമ്പിവടികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് ജീവനൊടുക്കി.

## Article Content

ഇടുക്കി: ഇടുക്കി കുഴിത്തൊളുവില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ഓഫീസിലെത്തി കമ്പിവടികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് ജീവനൊടുക്കി.

കുഴിത്തൊളു പോസ്റ്റ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയായ ശ്രീജയ്ക്കാണ് (35) ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഇടുക്കി സ്വദേശിയായ ഭര്‍ത്താവ് സന്തോഷ് (42) പോസ്റ്റ് ഓഫീസിന് മുന്നില്‍ വെച്ച് സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. രാവിലെ ശ്രീജ പോസ്റ്റ് ഓഫീസ് തുറന്ന ഉടന്‍ തന്നെ കമ്പിവടിയുമായി എത്തിയ സന്തോഷ് ഇവരുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ശ്രീജയുടെ നിലവിളി കേട്ട് സമീപവാസികളും നാട്ടുകാരും ഓടിക്കൂടിയതോടെ പുറത്തേക്കിറങ്ങിയ സന്തോഷ്, കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

ഇരുവരും തമ്മില്‍ കുറച്ചുകാലമായി നിലനിന്നിരുന്ന രൂക്ഷമായ കുടുംബവഴക്കാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ശ്രീജയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

സന്തോഷിന് ലൈസന്‍സില്ലാത്ത റിവോള്‍വര്‍ എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

**(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ - 1056, 0471-2552056)**

A man attacked his wife, a temporary post office employee in Idukki’s Kuzhitholu, with an iron rod and then died by suicide using a revolver. The woman, Sreeja, suffered serious head injuries and was shifted to a private hospital in Kattappana; police are investigating the source of the unlicensed revolver.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389424/husband-attacks-wife-post-office-suicide)