---
title: "ജോലി പോയികിട്ടിയല്ലോ ...! കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന് വ്യാജപ്രചരണം; മീനങ്ങാടി സ്കൂളിലെ കായിക അധ്യാപകന് സസ്‌പെൻഷൻ"
english_title: "Teacher Suspended Over False Worm-in-Food Claim at School Sports Meet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389256/false-worm-food-claim-school-sports-meet"
published_at: "2026-10-29T11:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2e5b1a51db_false-worm-food-claim-school-sports-meet.jpg"
keywords: ["KeralaNews", "SchoolSportsMeet", "FalseNews", "TeacherSuspension", "Kozhikode"]
---

# ജോലി പോയികിട്ടിയല്ലോ ...! കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന് വ്യാജപ്രചരണം; മീനങ്ങാടി സ്കൂളിലെ കായിക അധ്യാപകന് സസ്‌പെൻഷൻ

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കായികാധ്യാപകന് സസ്‌പെൻഷൻ. അറസ്റ്റിന് പിന്നാലെയാണ് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ ജിജോ ജെയിംസിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.

## Article Content

**കോഴിക്കോട്: **സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കായികാധ്യാപകന് സസ്‌പെൻഷൻ. അറസ്റ്റിന് പിന്നാലെയാണ് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ ജിജോ ജെയിംസിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.

മേള അലങ്കോലപ്പെടുത്താനുള്ള ചില സാമൂഹ്യവിരുദ്ധരുടെ ആസൂത്രിത ശ്രമമാണ് ഈ ആരോപണമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ സംഘാടക സമിതി അംഗങ്ങൾ മർദ്ദിച്ചത് ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതിനിടെ, അറസ്റ്റിലായ അധ്യാപകൻ ഇടത് അധ്യാപക സംഘടനാ പ്രവർത്തകനാണെന്ന പ്രചരണം തെറ്റാണെന്ന് കെ.എസ്.ടി.എ (KSTA) വ്യക്തമാക്കി. എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജിജോ, സജീവ കോൺഗ്രസ് പ്രവർത്തകനാണെന്നാണ് ഇടത് അധ്യാപക സംഘടനയുടെ വിശദീകരണം.

സംഭവം നിയമസഭയിലും വലിയ രാഷ്ട്രീയ വാക്പോരിന് വഴിതുറന്നു. കായികമേള അട്ടിമറിക്കാൻ ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിട്ടതിന് അറസ്റ്റിലായത് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ആളാണെന്ന വിവരം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ചു. എന്നാൽ ചോദ്യോത്തരവേള രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്ന് മന്ത്രി എ.പി. അനിൽ കുമാർ തിരിച്ചടിച്ചു. വിഷയത്തിൽ രാഷ്ട്രീയ ഗൂഢാലോചന ഉന്നയിച്ച് തടിയൂരാൻ ശ്രമിക്കാതെ സ്വതന്ത്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് മുൻമന്ത്രി വി. ശിവൻകുട്ടിയും ആവശ്യപ്പെട്ടു.

അതിനിടെ, വാർത്ത ഷൂട്ട് ചെയ്യാനെത്തിയ കൈരളി ന്യൂസ് വാർത്താ സംഘത്തിന് നേരെ സംഘാടക സമിതി അംഗങ്ങൾ നടത്തിയ ആക്രമണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

**English Summary:** A physical education teacher was suspended and arrested for allegedly spreading false news about worms found in food served at the Kozhikode School Sports Meet, triggering political debates in the Kerala Assembly.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389256/false-worm-food-claim-school-sports-meet)