---
title: "'ഞാൻ ഉറങ്ങുകയായിരുന്നു, മകൻ കാറെടുത്തത് അറിഞ്ഞില്ല; കാർ എന്റെ പേരിലായതുകൊണ്ട് നരഹത്യക്കുറ്റം ചുമത്താനാകില്ല' - മുൻകൂർ ജാമ്യം തേടി അഡീഷണൽ ജഡ്ജി"
english_title: "‘I Was Asleep, Didn’t Know My Son Took the Car’: Additional Judge Seeks Anticipatory Bail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389235/cheranalloor-accident-additional-judge-bail"
published_at: "2026-10-29T10:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2d0691892e_cheranalloor-accident-additional-judge-bail.jpg"
keywords: ["KeralaNews", "AnticipatoryBail", "HighCourt", "RoadAccident", "JuvenileLaw", "Cheranalloor accident"]
---

# 'ഞാൻ ഉറങ്ങുകയായിരുന്നു, മകൻ കാറെടുത്തത് അറിഞ്ഞില്ല; കാർ എന്റെ പേരിലായതുകൊണ്ട് നരഹത്യക്കുറ്റം ചുമത്താനാകില്ല' - മുൻകൂർ ജാമ്യം തേടി അഡീഷണൽ ജഡ്ജി

> **Lead Summary:** കൊച്ചി: ചേരാനല്ലൂർ അപകടക്കേസിൽ തന്‍റെ പേരിൽ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിയായ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജി. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം. താൻ ഉറങ്ങിക്കിടക്കുകയായിരുന്നു.

## Article Content

കൊച്ചി: ചേരാനല്ലൂർ അപകടക്കേസിൽ തന്‍റെ പേരിൽ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിയായ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജി. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം. താൻ ഉറങ്ങിക്കിടക്കുകയായിരുന്നു.

മകനായ 17കാരന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല. കാർ തന്‍റെ പേരിൽ ആയതിനാൽ നരഹത്യ ചുമത്താൻ ആകില്ല. പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.

അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അഡീഷണൽ ജഡ്ജി വ്യക്തമാക്കി.

അതിനാൽ അറസ്റ്റ് ആവശ്യമില്ലെന്നാണ് അഡീഷണൽ ജഡ്ജിയുടെ വാദം. കേസിൽ അറസ്റ്റിന് സാധ്യത ഉണ്ടെന്നും ജഡ്ജി അപേക്ഷയിൽ ചൂണ്ടിക്കാട്ടി. താൻ ഉറങ്ങിക്കിടക്കുമ്പോൾ മകൻ രഹസ്യമായി കാർ കൊണ്ടുപോയതാണ്.

പൊലീസ് സ്റ്റേഷനിൽ പോയത് അച്ഛൻ എന്ന നിലയിലാണ്, അല്ലാതെ ജുഡീഷ്യൽ ഓഫീസറെന്ന നിലയിൽ അല്ല. സെഷൻസ് ജഡ്ജിയുടെ അനുമതിയില്ലാതെ പൊലീസ് സ്റ്റേഷനിൽ പോയതിന് ഹൈക്കോടതി തൻ്റെ വിശദീകരണം തേടിയിട്ടുണ്ട്.

താൻ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. ജില്ലാ ജഡ്ജിയുടെ അനുമതി ലഭിക്കാൻ സമയം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉടൻ സ്റ്റേഷനിലേക്ക് പോയതെന്നും അഡീഷണൽ ജഡ്ജി വിശദീകരിച്ചു.

കുട്ടിയുടെ ജാമ്യം റദ്ദാക്കാൻ സംസ്ഥാനം നീക്കം നടത്തുന്നുണ്ട്. ജെ ജെ ആക്ട് 12-ാം വകുപ്പ് പ്രകാരമാണ് കുട്ടിക്ക് ജാമ്യം കിട്ടിയത്. കുട്ടിയുടെ ക്ഷേമമാണ് പ്രധാനം. തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല. അന്വേഷണത്തിനായി ഇനി ഒന്നും ബാക്കിയില്ല.

പ്രായപൂർത്തിയാവാത്ത കുട്ടി രഹസ്യമായി വാഹനം കൊണ്ടുപോയതിൽ രക്ഷിതാവിന് അറിവുണ്ടായിരുന്നതായി കണക്കാക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും അഡീഷണൽ ജഡ്ജിയുടെ ജാമ്യാപേക്ഷയിൽ പറയുന്നു.

മൂന്ന് വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പേ ചുമത്തിയിട്ടുള്ളൂ. ആ സാഹചര്യത്തിൽ അറസ്റ്റിന്റെ ആവശ്യമില്ല. മുൻ ക്രിമിനൽ ചരിത്രമില്ല. അറസ്റ്റ് ചെയ്താൽ ജാമ്യം നൽകി വിട്ടയക്കാൻ ഉത്തരവിടണം എന്നും ഹർജിയിൽ പറയുന്നു.

എന്നാൽ, അഡീഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. തങ്ങളെയും കൂടി കേൾക്കണം എന്നാണ് കുടുംബം ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിട്ടുള്ളത്.

An additional district judge, named as an accused in the Cheranalloor accident case, has approached the Kerala High Court seeking anticipatory bail. He argues that he was asleep when his 17-year-old son took the car without permission, and that liability cannot be fixed on him merely because the vehicle was registered in his name.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389235/cheranalloor-accident-additional-judge-bail)