---
title: "ചേരാനല്ലൂർ അപകടം: സസ്പെൻഷൻ വാർത്തയറിഞ്ഞതിന് പിന്നാലെ എസ്ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Cheranallur Accident: SI’s Mother Dies After Hearing of His Suspension"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389225/cheranallur-accident-si-mother-dies-suspension"
published_at: "2026-10-29T09:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2c0693a89c_cheranallur-accident-si-mother-dies-suspension.jpg"
keywords: ["CheranallurAccident", "PoliceSuspension", "RoadAccident", "Women Death"]
---

# ചേരാനല്ലൂർ അപകടം: സസ്പെൻഷൻ വാർത്തയറിഞ്ഞതിന് പിന്നാലെ എസ്ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** ഏലൂർ: മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞതിനു പിന്നാലെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ എസ്ഐ കെ ടി മനോജിന്റെ അമ്മ സരസു തേവൻ ആണ് മരിച്ചത്.

## Article Content

ഏലൂർ: മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞതിനു പിന്നാലെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ എസ്ഐ കെ ടി മനോജിന്റെ അമ്മ സരസു തേവൻ ആണ് മരിച്ചത്.

കുറ്റിക്കാട്ടുകര ജനാർദനപ്പണിക്കർ റോഡ് കുരീക്കാട്ടുപറമ്പിൽ മകൾ മഞ്ജുവിനൊപ്പമായിരുന്നു സരസുവിന്റെ താമസം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്നു.

ടിവിയിൽ വാർത്ത കണ്ട സരസു ചേരാനല്ലൂരിൽ എന്താണ് സംഭവിച്ചതെന്ന് മകളോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മനോജ് അമ്മയ്ക്ക് മരുന്നുമായി വീട്ടിലെത്തി. മകനെ കണ്ടതോടെ സരസു വികാരാധീനയായി.

കുറച്ചുനേരം അമ്മയ്ക്കൊപ്പം ചെലവഴിച്ച് ആശ്വസിപ്പിച്ച ശേഷം മനോജ് മുപ്പത്തടത്തെ താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു.

The mother of suspended SI K.T. Manoj died after reportedly collapsing soon after learning about his suspension. Manoj was suspended for lapses in registering a case related to the Cheranallur accident in which a 17-year-old driving a luxury car killed a scooter rider.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389225/cheranallur-accident-si-mother-dies-suspension)