---
title: "ചേരാനല്ലൂർ വാഹനാപകടം: പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും; മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ജ‍ഡ്ജി"
english_title: "Cheranalloor Crash: Judge and Son Give Cross-Protective Statements"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389218/cheranalloor-crash-judge-son-statements"
published_at: "2026-10-29T07:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adeab8fd2b76_judge-son-fatal-crash-cheranalloor-outrage.jpg"
keywords: ["RoadAccident", "HighCourt", "Investigation", "JudgeCase", "Cheranalloor Crash"]
---

# ചേരാനല്ലൂർ വാഹനാപകടം: പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും; മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ജ‍ഡ്ജി

> **Lead Summary:** കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും. മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജി മൊഴി നൽകിയത്.

## Article Content

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും. മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജി മൊഴി നൽകിയത്.

യു ട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്നും കാർ കൊണ്ടുപോയത് അച്ഛനും അമ്മയും അറിയാതെയെന്നുമാണ് 17കാരൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഇരുവരും നൽകിയ മൊഴികൾ അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല.

ജ‍ഡ്ജിയെ ഇന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്യും. അതേസമയം, ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജിയുടെ മൊഴി.

എങ്ങനെ ഡ്രൈവിങ് പഠിച്ചെന്നും രാത്രിയിൽ കാറുമായി പോകുന്ന കാര്യം അറിയില്ലെന്നും ജഡ്ജി മൊഴി നൽകി. അതേസമയം, രണ്ടു തവണ മാത്രമേ കാറുമായി പോയിട്ടുള്ളൂ എന്ന് മകൻ അന്വേഷണ സംഘത്തോട് പറഞ്ഞു.

രണ്ട് തവണയും അച്ഛനും അമ്മയും അറിയാതെയാണ് പോയതെന്നും പറഞ്ഞു. യൂട്യൂബ് നോക്കി ഡ്രൈവിങ് പഠിച്ചെന്ന മൊഴിയിൽതന്നെ ഉറച്ചുനിൽക്കുകയാണ് മകൻ. രക്ഷപെടാനുള്ള മൊഴി തന്നെയാണ് സെക്യുരിറ്റിയും നൽകിയത്. കാർ ഓടിക്കുന്നത് ആരെന്ന് നോക്കാറില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി.

ജഡ്ജിയുടെ മൊഴിയും തെളിവുകളും വെച്ച് ഇന്ന് വിശദമായ ചോദ്യം ചെയ്യൽ നടക്കും. രാവിലെ 11 മണിക്ക് പൊലീസ് ക്ലബ്ബിൽ എത്താനാണ് നോട്ടീസ് നൽകിയത്. വീട്ടിൽ നിന്ന് പിടിച്ചെടുത്ത ബൈക്കും കേസിൽ നിർണായകമാണ്.

In the Cheranalloor road accident case, the judge and his son have given statements that investigators believe are aimed at protecting each other. The judge said he did not know his son could drive, while the 17-year-old claimed he learned driving from YouTube and took the car without his parents’ knowledge. Investigators will question the judge again today, and the High Court may consider his anticipatory bail plea.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389218/cheranalloor-crash-judge-son-statements)