---
title: "ചേരാനല്ലൂർ അപകടം: ജഡ്ജിക്ക് ഇന്ന് നിർണായക ദിനം; വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യംചെയ്യൽ, മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയിൽ"
english_title: "Cheranalloor Crash: Crucial Day for Judge as Crime Branch Questioning Continues"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389212/cheranalloor-crash-judge-crime-branch-questioning"
published_at: "2026-10-29T06:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae085362d028_cheranalloor-accident-probe-lapses-suspension-NEW.jpg"
keywords: ["CheranalloorCrash", "CrimeBranch", "HighCourt", "AnticipatoryBail", "KeralaNews"]
---

# ചേരാനല്ലൂർ അപകടം: ജഡ്ജിക്ക് ഇന്ന് നിർണായക ദിനം; വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യംചെയ്യൽ, മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയിൽ

> **Lead Summary:** കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അദ്ദേഹത്തോട് രാവിലെ 11 മണിയോടെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

## Article Content

കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അദ്ദേഹത്തോട് രാവിലെ 11 മണിയോടെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനഴ്ച ഇയാളെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതിനിടെ അഡീഷണൽ ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് തന്നെ ഈ ഹർജി പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിന്റെ മുമ്പാകെയാണ് ഹർജി എത്തുക.

ജഡ്ജിയുടെ ഫ്‌ളാറ്റിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച വൈകീട്ടും പോലീസ് പരിശോധനനടത്തി. 17-കാരൻ ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്ന ആഡംബര ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ചില ഡിജിറ്റൽ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഡീഷണൽ സെഷൻസ് ജഡ്ജിയെ സസ്‌പെൻഡ് ചെയ്യേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യത്തിൽ പോലീസിന്റെ അന്വേഷണറിപ്പോർട്ട് ലഭിച്ചശേഷം ഹൈക്കോടതി തീരുമാനമെടുക്കും. ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ അധ്യക്ഷതയിൽ ചേർന്ന അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.

കാർ എടുത്തുകൊണ്ടുപോയത് പിതാവിന്റെ അനുമതിയോടെയാണോ എന്നതിലടക്കം വ്യക്തതയില്ലാത്തത് കണക്കിലെടുത്താണ് അന്വേഷണ റിപ്പോർട്ടിനായി കാക്കുന്നത്. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ ബുധനാഴ്ച ഹൈക്കോടതിയിലെത്തി രജിസ്ട്രാർ ജനറൽ ജി. ഗോപകുമാറിനെക്കണ്ട് ജുഡീഷ്യൽ ഓഫീസർക്കെതിരേ നിയമപരമായ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.

17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. റീൽസ് ചിത്രീകരണത്തിനായി പ്രതി മുൻപും അതിവേഗത്തിൽ വാഹനമോടിച്ചിട്ടുണ്ടെന്നും അപകടസമയത്ത് വാഹനം 104 കി.മീ. വേഗത്തിലായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.

പ്രതിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതിനാൽ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. വെള്ളിയാഴ്ച വാദംകേൾക്കാനായി ഹർജി മാറ്റി. മജിസ്‌ട്രേറ്റ് പദവിയുള്ള, സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി സമുച്ചയത്തിലെ ജുവനൈൽ കോടതിയിലാണ് വാദം കേട്ടത്.

ജയബാലകൃഷ്ണന്റെ കുടുംബവും ജാമ്യത്തെ എതിർത്ത് കക്ഷി ചേർന്നിട്ടുണ്ട്. പ്രായപൂർത്തിയാവാത്തയാൾ കാറോടിച്ചതിൽ ഏഴുദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കാറുടമയായ ജഡ്ജിക്ക് മോട്ടോർ വാഹനവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ വാഹനരജിസ്ട്രേഷൻ സസ്‌പെൻഡ്‌ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാവും.

The Crime Branch will question the Additional Sessions Judge again today in connection with the Cheranalloor accident, while his anticipatory bail plea is also listed before the High Court. Police have seized a luxury bike and digital devices as part of the probe, and the court will consider further action after reviewing the investigation report.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389212/cheranalloor-crash-judge-crime-branch-questioning)