---
title: "സഞ്ചാരികളെ വേഗം വിട്ടോ ...!  രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പൊൻമുടി ടൂറിസം കേന്ദ്രം വീണ്ടും തുറന്നു"
english_title: "Ponmudi Eco Tourism Reopens After Two-Day Closure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389114/ponmudi-eco-tourism-reopens"
published_at: "2026-10-28T11:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae194cf2bf57_ponmudi-eco-tourism-reopens.jpg"
keywords: ["Ponmudi", "EcoTourism", "KeralaWeather", "LandslideAlert", "TourismUpdate"]
---

# സഞ്ചാരികളെ വേഗം വിട്ടോ ...!  രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പൊൻമുടി ടൂറിസം കേന്ദ്രം വീണ്ടും തുറന്നു

> **Lead Summary:** **കൊല്ലം: **ശക്തമായ മഴയെ തുടർന്ന് അടച്ചിട്ടിരുന്ന പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. മേഖലയിൽ ശക്തമായ മഴയും മണ്ണിടിച്ചിൽ സാധ്യതയും പ്രവചിക്കപ്പെട്ടിരുന്ന പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് രണ്ട് ദിവസം മുൻപ് പൊൻമുടിയിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചിരുന്നത്.

## Article Content

**കൊല്ലം: **ശക്തമായ മഴയെ തുടർന്ന് അടച്ചിട്ടിരുന്ന പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. മേഖലയിൽ ശക്തമായ മഴയും മണ്ണിടിച്ചിൽ സാധ്യതയും പ്രവചിക്കപ്പെട്ടിരുന്ന പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് രണ്ട് ദിവസം മുൻപ് പൊൻമുടിയിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചിരുന്നത്.

കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് പൊൻമുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുമെന്ന് ഡി.എഫ്.ഒ (DFO) അറിയിച്ചു. മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ വനംവകുപ്പിന്റെയും പോലീസിന്റെയും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

**English Summary: **The Ponmudi Eco Tourism center has been reopened for tourists after being temporarily closed for two days due to heavy rains and landslide threats.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389114/ponmudi-eco-tourism-reopens)