---
title: "ഗൾഫിൽ നിന്നെത്തിയ ഫോൺ കോൾ, സ്ത്രീധനം കിട്ടാത്തതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്; പ്രവാസി യുവാവിനും കുടുംബത്തിനുമെതിരെ കേസ്"
english_title: "Man in Gulf Allegedly Gives Triple Talaq Over Phone After Dowry Demand Fails"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389113/gulf-phone-triple-talaq-dowry-case"
published_at: "2026-10-28T11:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1936369891_gulf-phone-triple-talaq-dowry-case.jpg"
keywords: ["TripleTalaq", "DowryHarassment", "UttarPradesh", "BalliaCase", "WomenSafety"]
---

# ഗൾഫിൽ നിന്നെത്തിയ ഫോൺ കോൾ, സ്ത്രീധനം കിട്ടാത്തതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്; പ്രവാസി യുവാവിനും കുടുംബത്തിനുമെതിരെ കേസ്

> **Lead Summary:** **ലഖ്നോ: **ഉത്തർപ്രദേശിൽ സ്ത്രീധന പീഡനത്തിന് പിന്നാലെ ഫോണിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബാല്ലിയ ജില്ലയിലെ ബൈരിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. റുക്സാർ എന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് മൊഹമ്മദ് ആരിഫിനും മറ്റ് അഞ്ച് കുടുംബാംഗങ്ങൾക്കുമെതിരെയാണ് കേസ്.

## Article Content

**ലഖ്നോ: **ഉത്തർപ്രദേശിൽ സ്ത്രീധന പീഡനത്തിന് പിന്നാലെ ഫോണിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബാല്ലിയ ജില്ലയിലെ ബൈരിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. റുക്സാർ എന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് മൊഹമ്മദ് ആരിഫിനും മറ്റ് അഞ്ച് കുടുംബാംഗങ്ങൾക്കുമെതിരെയാണ് കേസ്.

2022 ജൂൺ 17-നായിരുന്നു റുക്സാറും ആരിഫുമായുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ നാൾ മുതൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും തന്നെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു. ഭാരതീയ ന്യായ സംഹിത (BNS), സ്ത്രീധന നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഏകദേശം ഒരു വർഷം മുൻപ് ജോലി ആവശ്യത്തിനായി ഗൾഫിലേക്ക് പോയ ആരിഫ്, അവിടെയെത്തിയ ശേഷവും ഫോണിലൂടെ സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കൂടുതൽ സ്ത്രീധനം നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ പ്രകോപിതനായ ഇയാൾ ഫോണിലൂടെ തന്നെ മുത്തലാഖ് ചൊല്ലുകയാണെന്നും തങ്ങൾ തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്നും പ്രഖ്യാപിക്കുകയായിരുന്നു.

തുടർന്ന് ഭർത്താവിന്റെ വീട്ടുകാർ തന്നോട് ക്രൂരമായി പെരുമാറുകയും കുഞ്ഞിനൊപ്പം വീട്ടിൽ നിന്നും ഇറക്കിവിടുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബാല്ലിയ സൂപ്രണ്ട് ഓഫ് പോലീസ് ഡോ. ഇരാജ് രാജ അറിയിച്ചു.

Police in Uttar Pradesh’s Ballia district have registered an FIR against a man and five family members after he allegedly gave triple talaq to his wife over the phone. The complaint says the woman was harassed for dowry after her marriage in 2022 and was later driven out with her child.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389113/gulf-phone-triple-talaq-dowry-case)