---
title: "പോക്കറ്റ് കീറുമല്ലോ ദൈവമേ! വീണ്ടും റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; പവൻ ലക്ഷം കടന്ന് മുന്നോട്ട്"
english_title: "Gold Prices Surge Again; Pavan Crosses the Lakh Mark"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389091/gold-prices-surge-again-kerala"
published_at: "2026-10-28T10:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae17bc4e540b_gold-prices-surge-again-kerala.jpg"
keywords: ["GoldPrice", "KeralaGoldRate", "BullionMarket", "SilverPrice", "CommodityRates"]
---

# പോക്കറ്റ് കീറുമല്ലോ ദൈവമേ! വീണ്ടും റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; പവൻ ലക്ഷം കടന്ന് മുന്നോട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർധിച്ചത്. നിരക്ക് ഉയർന്നതോടെ ഒരു ഗ്രാം സ്വർണത്തിന് 13,195 രൂപയും ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയുമായി നിരക്ക് ഉയർന്നതായി കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർധിച്ചത്. നിരക്ക് ഉയർന്നതോടെ ഒരു ഗ്രാം സ്വർണത്തിന് 13,195 രൂപയും ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയുമായി നിരക്ക് ഉയർന്നതായി കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങളാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ പവന് 50 രൂപ വർധിച്ച് 1,05,080 രൂപയിലായിരുന്നു വ്യാപാരം നടന്നത്. അവിടെ നിന്നാണ് ഇന്ന് വീണ്ടും ഉയർന്ന നിരക്കിലേക്ക് എത്തിയത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 220 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Gold prices in Kerala rose again today, with 22-carat gold increasing by ₹60 per gram and ₹480 per pavan. The new rate stands at ₹13,195 per gram and ₹1,05,560 per pavan, while silver prices remained unchanged.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389091/gold-prices-surge-again-kerala)