---
title: "സിഎംആർഎൽ കേസ്: പിണറായി വിജയനെതിരെ ഇഡി അന്വേഷണം തുടരാൻ നിയമോപദേശം; ഉടൻ സമൻസ് നൽകും"
english_title: "CMRL Case: ED Advised to Continue Probe Against Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389087/cmrl-case-ed-probe-pinarayi-vijayan"
published_at: "2026-10-28T09:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1792928bc8_cmrl-case-ed-probe-pinarayi-vijayan.jpg"
keywords: ["CMRLCase", "EnforcementDirectorate", "PinarayiVijayan", "KeralaPolitics", "HighCourt"]
---

# സിഎംആർഎൽ കേസ്: പിണറായി വിജയനെതിരെ ഇഡി അന്വേഷണം തുടരാൻ നിയമോപദേശം; ഉടൻ സമൻസ് നൽകും

> **Lead Summary:** **തിരുവനന്തപുരം: **പ്രകമ്പനം സൃഷ്ടിച്ച സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ അന്വേഷണം തുടരാമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നിയമോപദേശം. ഹൈക്കോടതി വിജിലൻസ് എഫ്ഐആർ റദ്ദാക്കിയിട്ടില്ലെന്നും പകരം വിജിലൻസ് അന്വേഷണം മാത്രമാണ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നതെന്നുമാണ് നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്.

## Article Content

**തിരുവനന്തപുരം: **പ്രകമ്പനം സൃഷ്ടിച്ച സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ അന്വേഷണം തുടരാമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നിയമോപദേശം. ഹൈക്കോടതി വിജിലൻസ് എഫ്ഐആർ റദ്ദാക്കിയിട്ടില്ലെന്നും പകരം വിജിലൻസ് അന്വേഷണം മാത്രമാണ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നതെന്നുമാണ് നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്.

ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡി നിയമോപദേശം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പിണറായി വിജയന് ഉടൻ തന്നെ പുതിയ സമൻസ് അയക്കാൻ ഇഡി നീക്കം ആരംഭിച്ചു. നേരത്തെ സിഎംആർഎൽ കേസിൽ വിജിലൻസ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിറക്കിയിരുന്നു.

എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് നടപടി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമായിരുന്നു നൽകിയത്. കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട നാല് അപ്പീലുകളും ഫയലിൽ സ്വീകരിച്ച കോടതി, തുടരന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്ന് നിർദ്ദേശിച്ചിരുന്നു. ഈ അപ്പീലുകളിൽ ഇഡിയും വിജിലൻസും പരാതിക്കാരനായ കെ.എം. ഷാജഹാനും നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.

ഹിയറിംഗിനിടെ പരാതിക്കാരനായ കെ.എം. ഷാജഹാനെതിരെ കടുത്ത വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. പോലീസിൽ പരാതി നൽകിയിട്ടുണ്ടോയെന്നും മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നോയെന്നും വ്യക്തമായ നടപടിക്രമങ്ങൾ പാലിച്ചാണോ വന്നതെന്നും കോടതി ചോദിച്ചു. പൊതുസമൂഹത്തിന്റെ പിന്തുണ ഉണ്ടായേക്കാമെങ്കിലും അത് കോടതിക്ക് ബാധകമല്ലെന്നും കോടതിയെ പഠിപ്പിക്കാൻ വരരുതെന്നും വ്യക്തമാക്കിയ ഹൈക്കോടതി, സിംഗിൾ ബെഞ്ച് വിധിയിലെ നിയമപ്രശ്നങ്ങളിൽ നവംബർ 25-ന് വിശദമായ വാദം കേൾക്കുമെന്നും അറിയിച്ചു.

സിംഗിൾ ബെഞ്ച് ഉത്തരവ് അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അന്വേഷണത്തിൽ ഇടപെടരുതെന്നും കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം, ഇഡിക്കെതിരെയും പരാതിക്കാരനെതിരെയും ശക്തമായ ആരോപണങ്ങളാണ് പിണറായി വിജയനും കുടുംബവും ഉന്നയിക്കുന്നത്. ഇഡി അനാവശ്യമായി ഇടപെടുകയാണെന്നും എസ്എഫ്ഐഒ കുറ്റപത്രത്തിലെ തുടർനടപടികൾ തടഞ്ഞതോടെ ഇഡിയുടെ അന്വേഷണത്തിന് നിലനിൽപ്പില്ലാതായെന്നും പിണറായി വിജയൻ പ്രതികരിച്ചു. പരാതിക്കാരനായ കെ.എം. ഷാജഹാന് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും സിംഗിൾ ബെഞ്ച് ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനെപ്പോലെയാണ് പെരുമാറിയതെന്നും ടി. വീണയും മുഹമ്മദ് റിയാസും കോടതിയെ അറിയിച്ചിട്ടുണ്ട്.

The Enforcement Directorate has reportedly received legal advice that it can continue its investigation against Pinarayi Vijayan in the CMRL-Exalogic case. Based on the High Court order, the agency is preparing to issue a fresh summons for questioning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389087/cmrl-case-ed-probe-pinarayi-vijayan)