---
title: "കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ അതിക്രമം; ബസ്സിനുള്ളിൽ കയറി യാത്രക്കാരെ തള്ളിമാറ്റി മർദ്ദിച്ചതായി  പരാതി"
english_title: "Private Bus Driver Assaulted on Kozhikode-Kuttiyadi Route; Passengers Also Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389084/private-bus-driver-assaulted-kozhiode-kuttiyadi-route"
published_at: "2026-10-28T09:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae175b34a904_private-bus-driver-assaulted-kozhiode-kuttiyadi-route.jpg"
keywords: ["KozhikodeNews", "BusAssault", "KeralaPolice", "RoadSafety", "PublicTransport"]
---

# കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ അതിക്രമം; ബസ്സിനുള്ളിൽ കയറി യാത്രക്കാരെ തള്ളിമാറ്റി മർദ്ദിച്ചതായി  പരാതി

> **Lead Summary:** **കോഴിക്കോട്: ** ) പേരാമ്പ്ര കല്ലോടിൽ സ്വകാര്യ ബസ് ജീവനക്കാരന് നേരെ ആക്രമണമെന്ന പരാതി. കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരനെയാണ് യാത്രക്കാരുടെ മുന്നിൽ വെച്ച് ക്രൂരമായി ആക്രമിച്ചതെന്ന് പരാതി. ബസ് ഡ്രൈവറായ അഷറഫ് എൽ.വി.ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 7:25ഓടെ കല്ലോട് ബസ് സ്റ്റോപ്പിലായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: ** ) പേരാമ്പ്ര കല്ലോടിൽ സ്വകാര്യ ബസ് ജീവനക്കാരന് നേരെ ആക്രമണമെന്ന പരാതി. കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരനെയാണ് യാത്രക്കാരുടെ മുന്നിൽ വെച്ച് ക്രൂരമായി ആക്രമിച്ചതെന്ന് പരാതി. ബസ് ഡ്രൈവറായ അഷറഫ് എൽ.വി.ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 7:25ഓടെ കല്ലോട് ബസ് സ്റ്റോപ്പിലായിരുന്നു സംഭവം.

ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാനായി ബസ് നിർത്തിയ സമയത്ത്, പിന്നിലെത്തിയ ബൈക്ക് യാത്രികൻ ബസിന് മുന്നിലേക്ക് വാഹനം കുറുകെ വെച്ച് തടയുകയായിരുന്നു. തുടർന്ന് ബസ്സിലേക്ക് അതിക്രമിച്ചു കയറിയ ഇയാൾ യാത്രക്കാരായ സ്ത്രീകളെ തള്ളിമാറ്റി മുന്നിലെത്തുകയും ബോണറ്റിൽ കയറി നിന്നു ഡ്രൈവർ അഷറഫിനെ കാലുകൊണ്ട് ക്രൂരമായി ചവിട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ബസ്സിൽ അതിക്രമിച്ചു കയറുന്നതിനിടെ ഒരു യാത്രക്കാരിയുടെ കാലിൽ ചവിട്ടി പരിക്കേൽപ്പിച്ചതായും വിവരമുണ്ട്.

മുമ്പ് ബൈക്കിൽ ബസിന്റെ പിൻഭാഗം ഉരസിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും വിരോധവുമാണ് അതിക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**English Summary:** A private bus driver named Ashraf was brutally assaulted on the Kozhikode-Kuttiyadi route at Kallode bus stop by a biker who forcefully entered the bus following a previous dispute.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389084/private-bus-driver-assaulted-kozhiode-kuttiyadi-route)