---
title: "തീരാവേദനയായി ആകാശ്; കുളത്തൂപ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം, സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Bike Crash in Kulathupuzha Claims Life of School Student Akash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388922/kulathupuzha-bike-accident-student-dies"
published_at: "2026-10-27T09:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0259552553_kulathupuzha-bike-accident-student-dies.jpg"
keywords: ["BikeAccident", "Kulathupuzha", "KeralaNews", "StudentDeath", "RoadSafety"]
---

# തീരാവേദനയായി ആകാശ്; കുളത്തൂപ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം, സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **കൊല്ലം: **കുളത്തൂപ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ വാഹനാപകടത്തിൽ പതിനേഴുകാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ആകാശ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം നടന്നത്.

## Article Content

**കൊല്ലം: **കുളത്തൂപ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ വാഹനാപകടത്തിൽ പതിനേഴുകാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ആകാശ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം നടന്നത്.

ആകാശ് സഞ്ചരിച്ചിരുന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

A 17-year-old higher secondary school student, Akash, died after a bike accident in Kulathupuzha. He was taken to Thiruvananthapuram Medical College Hospital, but could not be saved on the way.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388922/kulathupuzha-bike-accident-student-dies)