---
title: "'അർണബ്' ചുഴലിക്കാറ്റ് തീരത്തേക്ക്: ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്; കേരളത്തിലും കനത്ത മഴ മുന്നറിയിപ്പ്"
english_title: "Cyclone Arnab Heads for Coast; Red Alert in Andhra, Odisha, Heavy Rain Warning for Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388769/cyclone-arnab-coast-red-alert-kerala-rain"
published_at: "2026-10-26T10:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adee137c6d17_cyclone-arnab-coast-red-alert-kerala-rain.jpg"
keywords: ["CycloneArnab", "IMDAlert", "AndhraPradesh", "OdishaCoast", "KeralaRain"]
---

# 'അർണബ്' ചുഴലിക്കാറ്റ് തീരത്തേക്ക്: ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്; കേരളത്തിലും കനത്ത മഴ മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം ശക്തിപ്രാപിച്ച് 'അർണബ്' ചുഴലിക്കാറ്റായി മാറി. കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ നിലകൊള്ളുന്ന അർണബ് ഒക്ടോബർ 28-ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തുകൂടി കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം ശക്തിപ്രാപിച്ച് 'അർണബ്' ചുഴലിക്കാറ്റായി മാറി. കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ നിലകൊള്ളുന്ന അർണബ് ഒക്ടോബർ 28-ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തുകൂടി കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന അർണബ്, ഇന്ന് അർദ്ധരാത്രിയോടെ കടുത്ത ചുഴലിക്കാറ്റായും ഒക്ടോബർ 27-ഓടെ അതിതീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും. നിലവിൽ ഒഡീഷയിലെ ഗോപാൽപൂരിൽ നിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രം.

കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും, ചില ഘട്ടങ്ങളിൽ 140 കിലോമീറ്റർ വരെയും വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകി. ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് വൻ നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അർണബിന്റെ സ്വാധീനഫലമായി കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Cyclone Arnab, which formed over the Bay of Bengal, is expected to intensify further before making landfall along the Andhra Pradesh coast near Bapatla and Visakhapatnam on October 28. The India Meteorological Department has issued a red alert for Andhra Pradesh and south Odisha, while Kerala has also been warned of heavy rain under the cyclone’s influence.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388769/cyclone-arnab-coast-red-alert-kerala-rain)