---
title: "മണ്ണിടിച്ചിലും കനത്ത മഴയും; പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു"
english_title: "Ponmudi Eco-Tourism Centre Temporarily Closed Amid Landslides and Heavy Rain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388652/ponmudi-eco-tourism-centre-closed-heavy-rain-new"
published_at: "2026-10-25T12:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addaf04a9987_ponmudi-eco-tourism-centre-closed-heavy-rain.jpg"
keywords: ["Ponmudi", "LandslideAlert", "HeavyRain", "KeralaWeather", "DisasterManagement"]
---

# മണ്ണിടിച്ചിലും കനത്ത മഴയും; പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം മലയോര മേഖലയിൽ പെയ്ത കനത്ത മഴയെത്തുടർന്നും മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്നും പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താത്കാലികമായി അടച്ചു. മറുഉത്തരവ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് വനംവകുപ്പും അധികൃതരും അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം മലയോര മേഖലയിൽ പെയ്ത കനത്ത മഴയെത്തുടർന്നും മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്നും പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താത്കാലികമായി അടച്ചു. മറുഉത്തരവ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് വനംവകുപ്പും അധികൃതരും അറിയിച്ചു.

ശനിയാഴ്ച രാത്രി മലയോരത്ത് പെയ്ത തീവ്രമഴയിൽ കല്ലാർ-പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് സമീപമുള്ള ഇടിയകോവിലിലും വൻതോതിൽ മണ്ണിടിച്ചിലുണ്ടായി. റോഡിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണതിനെ തുടർന്ന് ഗതാഗത തടസ്സവും രൂപപ്പെട്ടിട്ടുണ്ട്. റോഡിലെ തടസ്സങ്ങൾ നീക്കി വനമേഖല സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ വിനോദസഞ്ചാരികളെ കടത്തിവിടൂ.

അതേസമയം, സംസ്ഥാനത്തുടനീളം മഴ കനക്കുന്ന സാഹചര്യത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് ഒഴികെയുള്ള മറ്റ് 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. നാളെ പാലക്കാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അപായസാധ്യതയുള്ള മേഖലകളിൽ വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. 

Ponmudi eco-tourism centre has been temporarily closed after heavy rain and landslide threats in the Thiruvananthapuram high ranges. Officials said tourists will be allowed only after the road is cleared and the forest area is confirmed safe. The weather department has also issued red and orange alerts across several districts as rainfall intensifies in Kerala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388652/ponmudi-eco-tourism-centre-closed-heavy-rain-new)