---
title: "കോഴിക്കോട്ട് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ"
english_title: "Fake Threat Message on CM Attack in Kozhikode; Malappuram Native in Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388647/fake-threat-message-cm-attack-kozhikode"
published_at: "2026-10-25T11:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adda0a67eedd_fake-threat-message-cm-attack-kozhikode.jpg"
keywords: ["KozhikodePolice", "FakeThreat", "MalappuramNative", "ChiefMinister", "BNSSNotice"]
---

# കോഴിക്കോട്ട് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

> **Lead Summary:** **മലപ്പുറം: ** മുഖ്യമന്ത്രി വി ഡി സതീശന് നേരെ കോഴിക്കോട് വെച്ച് ആക്രമണത്തിന് സാധ്യതയുണ്ടെന്നും സുരക്ഷ ശക്തിപ്പെടുത്തണമെന്നും പോലീസ് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശമയച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ കോഴിക്കോട് ടൗൺ പോലീസാണ് കസ്റ്റഡിയിലെടുത്തത്.

## Article Content

**മലപ്പുറം: ** മുഖ്യമന്ത്രി വി ഡി സതീശന് നേരെ കോഴിക്കോട് വെച്ച് ആക്രമണത്തിന് സാധ്യതയുണ്ടെന്നും സുരക്ഷ ശക്തിപ്പെടുത്തണമെന്നും പോലീസ് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശമയച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ കോഴിക്കോട് ടൗൺ പോലീസാണ് കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ കൂടുതൽ പോലീസിനെ സ്ഥലത്ത് വിന്യസിക്കണമെന്നുമായിരുന്നു യുവാവ് പോലീസ് കൺട്രോൾ റൂമിലേക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത്. സന്ദേശം ലഭിച്ചയുടൻ പോലീസ് അന്വേഷണം ആരംഭിക്കുകയും സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

എന്നാൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ബോധപൂർവ്വം അയച്ച വ്യാജ സന്ദേശമാണിതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ വ്യക്തമായി. ഭീഷണി സന്ദേശത്തിൽ വാസ്തവമില്ലെന്ന് കണ്ടെത്തിയതോടെ കസ്റ്റഡിയിലുള്ള യുവാവിന് ബിഎൻഎസ്എസ് നിയമപ്രകാരമുള്ള നോട്ടീസ് നൽകി വിട്ടയക്കുമെന്ന് പോലീസ് അറിയിച്ചു.

Police in Kozhikode have taken into custody a young man from Pandikkad, Malappuram, after he allegedly sent a fake message to the control room claiming there was a threat to the Chief Minister. Preliminary questioning found the message was deliberately false, and police said he will be released after serving notice under BNSS provisions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388647/fake-threat-message-cm-attack-kozhikode)