---
title: "പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ; നീക്കം സ്ഥാനമൊഴിയാൻ ഒരാഴ്ച ബാക്കിനിൽക്കെ"
english_title: "Governor Recommends President Remove PSC Chairman and Members"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388641/governor-recommends-remove-psc-members"
published_at: "2026-10-25T11:17:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add98f8cd578_governor-recommends-remove-psc-members.jpg"
keywords: ["KeralaPSC", "Governor", "RajendraArlekar", "PresidentOfIndia", "PublicServiceCommission"]
---

# പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ; നീക്കം സ്ഥാനമൊഴിയാൻ ഒരാഴ്ച ബാക്കിനിൽക്കെ

> **Lead Summary:** **തിരുവനന്തപുരം: **കേരള പിഎസ്‌സി (കേരള പബ്ലിക് സർവീസ് കമ്മീഷൻ) ചെയർമാനെയും അംഗങ്ങളെയും ഭരണഘടനാ പദവികളിൽ നിന്ന് പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ രാജേന്ദ്ര അർലേക്കർ. ഗവർണർ പദവിയിൽ നിന്ന് സ്ഥാനമൊഴിയുന്നതിന് കേവലം ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ഭരണഘടനാപരമായ ഈ അപൂർവ്വ നീക്കം നടത്തിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **കേരള പിഎസ്‌സി (കേരള പബ്ലിക് സർവീസ് കമ്മീഷൻ) ചെയർമാനെയും അംഗങ്ങളെയും ഭരണഘടനാ പദവികളിൽ നിന്ന് പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ രാജേന്ദ്ര അർലേക്കർ. ഗവർണർ പദവിയിൽ നിന്ന് സ്ഥാനമൊഴിയുന്നതിന് കേവലം ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ഭരണഘടനാപരമായ ഈ അപൂർവ്വ നീക്കം നടത്തിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കുന്നത്.

പിഎസ്‌സി ചെയർമാൻ ഉൾപ്പെടെയുള്ള ആകെ 16 ഭരണസമിതിയംഗങ്ങളെയും പുറത്താക്കണമെന്നാണ് ഗവർണർ രാഷ്ട്രപതിക്ക് അയച്ച റിപ്പോർട്ടിലുള്ളത്. പിഎസ്‌സിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിപുലമായ വിവരങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് വിവരം.

 Governor Rajendra Arlekar has reportedly recommended to the President that the Kerala PSC chairman and members be removed from their constitutional posts. The move comes with just a week left before he demits office and is said to be the first of its kind in the state’s history.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388641/governor-recommends-remove-psc-members)