---
title: "പണി കിട്ടും അങ്ങോട്ട് പോയാൽ...! വയനാട്ടിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; റിസോർട്ടുകളും ട്രക്കിങ്ങും പൂർണ്ണമായി നിരോധിച്ചു"
english_title: "Wayanad on Red Alert: Resorts and Trekking Banned Amid Heavy Rain Warning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388638/wayanad-heavy-rain-tourism-ban"
published_at: "2026-10-25T10:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add8e93b2c13_wayanad-heavy-rain-tourism-ban.jpg"
keywords: ["WayanadAlert", "HeavyRain", "TourismBan", "DisasterManagement", "TrekkingBan"]
---

# പണി കിട്ടും അങ്ങോട്ട് പോയാൽ...! വയനാട്ടിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; റിസോർട്ടുകളും ട്രക്കിങ്ങും പൂർണ്ണമായി നിരോധിച്ചു

> **Lead Summary:** കൽപറ്റ : ജില്ലാ അതിതീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ, വയനാട്ടിലെ ദുരന്തസാധ്യതാ പ്രദേശങ്ങളിൽ വിനോദസഞ്ചാരത്തിനും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വി. ചെൽസാസിനി ഉത്തരവിട്ടു. ദുരന്തസാധ്യതാ മേഖലകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം കേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവയ്ക്കാണ് ഇന്ന് മുതൽ പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

## Article Content

കൽപറ്റ : ജില്ലാ അതിതീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ, വയനാട്ടിലെ ദുരന്തസാധ്യതാ പ്രദേശങ്ങളിൽ വിനോദസഞ്ചാരത്തിനും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വി. ചെൽസാസിനി ഉത്തരവിട്ടു. ദുരന്തസാധ്യതാ മേഖലകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം കേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവയ്ക്കാണ് ഇന്ന് മുതൽ പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് കളക്ടർ നിർദ്ദേശം നൽകി. ആനക്കാംപൊയിൽ–കള്ളാടി തുരങ്കപ്പാത നിർമ്മാണ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആവശ്യമായ നടപടികൾ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും ചേർന്ന് സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു.

മഴ കനക്കുന്ന സാഹചര്യത്തിൽ കളക്ടറുടെ ഉത്തരവ് ലംഘിച്ച് ടൂറിസം പ്രവർത്തനങ്ങൾ നടത്തുകയോ മുൻകരുതലുകൾ പാലിക്കാതിരിക്കുകയോ ചെയ്യുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Wayanad district has imposed a complete ban on tourism activities in disaster-prone areas following an extremely heavy rain warning. The collector has ordered the evacuation of residents from vulnerable zones and warned of strict action against violations under disaster management laws.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388638/wayanad-heavy-rain-tourism-ban)