---
title: "കനത്ത മഴയും മണ്ണിടിച്ചിലും; ഒക്ടോബർ 26 വരെ ഊട്ടിയിലേക്ക് പോകരുത്, സഞ്ചാരികൾക്ക് കളക്ടറുടെ മുന്നറിയിപ്പ്"
english_title: "Landslides and Flooding: Collector Warns Tourists to Avoid Ooty Until October 26"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388633/nilgiris-landslides-flooding-tourist-warning"
published_at: "2026-10-25T09:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add7fd76a7fb_nilgiris-landslides-flooding-tourist-warning.jpg"
keywords: ["Nilgiris", "Landslide", "Ooty", "HeavyRain", "TravelAlert"]
---

# കനത്ത മഴയും മണ്ണിടിച്ചിലും; ഒക്ടോബർ 26 വരെ ഊട്ടിയിലേക്ക് പോകരുത്, സഞ്ചാരികൾക്ക് കളക്ടറുടെ മുന്നറിയിപ്പ്

> **Lead Summary:** **ചെന്നൈ: **തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ വൻ നാശം വിതച്ച് കനത്ത മഴയും മണ്ണിടിച്ചിലും. പർലിയാർ ഭാഗത്തുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ തമിഴ്‌നാട് സർക്കാർ ബസ് അകപ്പെട്ട് ഡ്രൈവർ മരിച്ചു. ഒക്ടോബർ 26 വരെ വിനോദസഞ്ചാരികൾ നീലഗിരി സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

## Article Content

**ചെന്നൈ: **തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ വൻ നാശം വിതച്ച് കനത്ത മഴയും മണ്ണിടിച്ചിലും. പർലിയാർ ഭാഗത്തുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ തമിഴ്‌നാട് സർക്കാർ ബസ് അകപ്പെട്ട് ഡ്രൈവർ മരിച്ചു. ഒക്ടോബർ 26 വരെ വിനോദസഞ്ചാരികൾ നീലഗിരി സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

ഊട്ടി – മേട്ടുപ്പാളയം മലയോര ട്രെയിൻ സർവീസ് രണ്ടു ദിവസത്തേക്ക് റദ്ദാക്കി. കൂടാതെ, അടിയന്തര വാഹനങ്ങൾ ഒഴികെ സർക്കാർ ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങൾക്കും വൈകുന്നേരം 6 മുതൽ രാവിലെ 7 വരെ മലയോര പാതകളിൽ മൂന്നു ദിവസത്തേക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തി.

മഴ കനത്തതോടെ ഊട്ടി-മേട്ടുപ്പാളയം ഉൾപ്പെടെയുള്ള പ്രധാന മലയോര പാതകളിൽ പലയിടത്തും ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പർലിയാർ ഭാഗത്താണ് സർക്കാർ ബസിന് മുകളിലേക്ക് മലയിടിഞ്ഞു വീണത്. അപകടത്തിൽ ഡ്രൈവർ ജനകരാജ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ കണ്ടക്ടർ കേശവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി ഊട്ടിയിൽനിന്ന് മേട്ടുപ്പാളയത്തേക്ക് പോവുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്. മുൻപിൽ മരം വീണതിനെത്തുടർന്ന് യാത്രക്കാരെയെല്ലാം മറ്റൊരു ബസിലേക്ക് മാറ്റി കേടുപാടുകൾ തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം. മലയിൽനിന്ന് മണ്ണും വൻ പാറകളും മരങ്ങളും കൂട്ടത്തോടെ ഇടിഞ്ഞുവീണ് ബസ് പൂർണ്ണമായി മണ്ണിനടിയിലാവുകയായിരുന്നു. രാത്രി മുഴുവൻ ബസിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരെയും ശനിയാഴ്ച രാവിലെയോടെയാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.

മേട്ടുപ്പാളയം-കുന്നൂർ പാതയിൽ 11 ഇടങ്ങളിലും കോത്തഗിരി പാതയിൽ നാലിടങ്ങളിലും വൻ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ജില്ലയിലൊട്ടാകെ 19 ഇടങ്ങളിൽ മണ്ണിടിച്ചിലും 18 ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണതായും റിപ്പോർട്ടുണ്ട്. അതിനിടെ, കേരളത്തിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കെത്തിയ നൂറ്റമ്പതിലധികം വിദ്യാർഥികളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പർലിയാറിൽ 250 മില്ലിമീറ്ററും കീഴ്‌കോത്തഗിരിയിൽ 200 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.

Heavy rain and landslides have caused widespread disruption across Tamil Nadu’s Nilgiris district, including the death of a bus driver after a government bus was trapped in a landslide near Parliyar. Authorities have advised tourists to avoid visiting the district until October 26, suspended the Ooty-Mettupalayam mountain train service for two days, and imposed traffic restrictions on hill roads.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388633/nilgiris-landslides-flooding-tourist-warning)