---
title: "'എനിക്കെതിരെ നടക്കുന്നത് പ്രതികാര നടപടി, എല്ലാം പുനഃപരിശോധിക്കണം'; കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ച് പി.പി ദിവ്യ"
english_title: "PP Divya Writes to CPM Leadership Seeking Review of Action Against Her"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388479/pp-divya-cpm-action-review-letter"
published_at: "2026-10-24T10:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc410f32d00_pp-divya-cpm-action-review-letter.jpg"
keywords: ["CPMLeadership", "PPDivya", "PartyAction", "KannurPolitics", "MABaby"]
---

# 'എനിക്കെതിരെ നടക്കുന്നത് പ്രതികാര നടപടി, എല്ലാം പുനഃപരിശോധിക്കണം'; കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ച് പി.പി ദിവ്യ

> **Lead Summary:** **കണ്ണൂര്‍: **തനിക്കെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രനേതൃത്വത്തിന് കത്ത് നൽകി പി.പി ദിവ്യ.തന്റെ തിരിച്ചുവരവ് പാർട്ടിയിലെ ചില നേതാക്കൾ തടയുന്നുവെന്നും ദിവ്യ കത്തിൽ ആരോപിക്കുന്നു. വിപുലീകരിച്ച ജില്ലാ കമ്മിറ്റിക്ക് മുന്നോടിയായാണ് കത്ത് നൽകിയത്.പി.കെ ശ്യാമളയ്ക്കെതിരെയും കത്തിൽ ആരോപണമുണ്ട്.

## Article Content

**കണ്ണൂര്‍: **തനിക്കെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രനേതൃത്വത്തിന് കത്ത് നൽകി പി.പി ദിവ്യ.തന്റെ തിരിച്ചുവരവ് പാർട്ടിയിലെ ചില നേതാക്കൾ തടയുന്നുവെന്നും ദിവ്യ കത്തിൽ ആരോപിക്കുന്നു. വിപുലീകരിച്ച ജില്ലാ കമ്മിറ്റിക്ക് മുന്നോടിയായാണ് കത്ത് നൽകിയത്.പി.കെ ശ്യാമളയ്ക്കെതിരെയും കത്തിൽ ആരോപണമുണ്ട്.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭാരവാഹിത്വത്തിൽ നിന്ന് തന്നെ മാറ്റിയത് പ്രതികാര നടപടിയാണെന്നാണ് ആരോപണം. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ സെന്ററിൽ നിന്നും തന്നെ നീക്കി. സിപിഐഎം ജില്ലാ നേതൃത്വം പോലും അറിയാതെയാണ് ഇത് ചെയ്തതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു. വിപുലീകരിച്ച ജില്ലാ കമ്മിറ്റിയിൽ വിഷയം പരിഗണിക്കാതെ വന്നതോടെയാണ് ദിവ്യ കേന്ദ്രനേതൃത്വത്തെ സമീപിച്ചത്.

അതേസമയം സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. എം എ ബേബി ദിവ്യയെ ഫോണില്‍ വിളിച്ചതായും വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്.

PP Divya has written to the CPM central leadership alleging that the action taken against her was retaliatory and demanding a full review. She also claims that some party leaders are blocking her return, while reports say CPM general secretary M.A. Baby has intervened in the matter.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388479/pp-divya-cpm-action-review-letter)