---
title: "'എന്റെ കയ്യിലുള്ള തെളിവ് കൊണ്ട് റസാഖിന്റെ കാര്യം പോക്കാ...'; ഖത്തർ കെ.എം.സി.സി കവർച്ച കേസ്;  മുഖ്യപ്രതി ബോംബെ ഷാജിയുടെ പുതിയ ശബ്ദസന്ദേശം പുറത്ത്"
english_title: "Bombay Shaji’s New Voice Note Surfaces in Qatar KMCC Robbery Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388335/bombay-shaji-voice-note-qatar-kmcc-robbery-case"
published_at: "2026-10-23T12:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb08de5e521_bombay-shaji-voice-note-qatar-kmcc-robbery-case.jpg"
keywords: ["QatarKMCC", "BombayShaji", "KoyilandyPolice", "RobberyCase", "VoiceNote"]
---

# 'എന്റെ കയ്യിലുള്ള തെളിവ് കൊണ്ട് റസാഖിന്റെ കാര്യം പോക്കാ...'; ഖത്തർ കെ.എം.സി.സി കവർച്ച കേസ്;  മുഖ്യപ്രതി ബോംബെ ഷാജിയുടെ പുതിയ ശബ്ദസന്ദേശം പുറത്ത്

> **Lead Summary:** **കോഴിക്കോട്: **ഖത്തർ കെ.എം.സി.സി ഓഫീസിലെ കോടികളുടെ കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ പുതിയ ശബ്ദസന്ദേശം പുറത്തുവന്നു. കേസിലെ മുഖ്യപ്രതി ബോംബെ ഷാജി, മറ്റ് പ്രതികളിൽ ഒരാളായ റൊട്ടാന റസാഖിന്റെ സഹോദരൻ ഹസന് അയച്ച ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അന്വേഷണവുമായി സഹകരിച്ചാൽ റൊട്ടാന റസാഖിനെ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നാണ് സന്ദേശത്തിൽ പറയുന്നത്.

## Article Content

**കോഴിക്കോട്: **ഖത്തർ കെ.എം.സി.സി ഓഫീസിലെ കോടികളുടെ കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ പുതിയ ശബ്ദസന്ദേശം പുറത്തുവന്നു. കേസിലെ മുഖ്യപ്രതി ബോംബെ ഷാജി, മറ്റ് പ്രതികളിൽ ഒരാളായ റൊട്ടാന റസാഖിന്റെ സഹോദരൻ ഹസന് അയച്ച ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അന്വേഷണവുമായി സഹകരിച്ചാൽ റൊട്ടാന റസാഖിനെ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നാണ് സന്ദേശത്തിൽ പറയുന്നത്.

തന്റെ കയ്യിൽ ചില തെളിവുകൾ കൂടി വരാനുണ്ടെന്നും നിലവിൽ കയ്യിലുള്ള തെളിവുകൾ വെച്ച് റസാഖിന്റെ കാര്യം പോക്കാണെന്നും ബോംബെ ഷാജി ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഓഫീസിലെ കവർച്ച ക്വട്ടേഷനാണെന്ന് തെളിയിക്കുന്ന ബോംബെ ഷാജിയുടെ മറ്റൊരു ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. ഖത്തർ വ്യവസായി കമറുദ്ദീൻ പയ്യോളിക്കാണ് ബോംബെ ഷാജി ശബ്ദ സന്ദേശം അയച്ചത്. കവർച്ച നടത്തിയത് കമറുദ്ദീന് വേണ്ടിയാണെന്ന് ബോംബെ ഷാജി പറയുന്നതാണ് ശബ്ദ സന്ദേശം. ഇതിന് പിന്നാലെയാണ് പുതിയ ശബ്ദസന്ദേശം പുറത്തുവന്നത്.

കെ.എം.സി.സി ഖത്തർ വൈസ് പ്രസിഡൻ്റ് പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് എട്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ബോംബെ ഷാജി, റാഷി പയ്യോളി, സാലിഹ്, ഹസൻ, നിസാർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

**English Summary:**

A new voice recording allegedly sent by Bombay Shaji, the prime accused in the Qatar KMCC office robbery case, has surfaced. In the message, he reportedly says Rotana Razaq can be dropped from the case if the family cooperates, while police continue their probe into the multi-crore theft.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388335/bombay-shaji-voice-note-qatar-kmcc-robbery-case)