---
title: "കീറിയ 10 രൂപ മാറ്റി ചോദിച്ചതിന് ക്രൂരമർദ്ദനം; അപമാനത്തിൽ മനംനൊന്ത് ഡെലിവറി ബോയ് ആത്മഹത്യ ചെയ്തു"
english_title: "Delivery Boy Dies by Suicide After Brutal Assault Over Torn ₹10 Note"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388325/delivery-boy-suicide-torn-10-note-assault"
published_at: "2026-10-23T12:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb0120db974_delivery-boy-suicide-torn-10-note-assault.jpg"
keywords: ["FlipkartDelivery", "DelhiNews", "CustomerAssault", "SuicideCase", "CourierPartner"]
---

# കീറിയ 10 രൂപ മാറ്റി ചോദിച്ചതിന് ക്രൂരമർദ്ദനം; അപമാനത്തിൽ മനംനൊന്ത് ഡെലിവറി ബോയ് ആത്മഹത്യ ചെയ്തു

> **Lead Summary:** **ന്യൂഡൽഹി: **കീറിയ പത്ത് രൂപ നോട്ട് മാറ്റി നൽകാൻ ആവശ്യപ്പെട്ടതിന് ഉപഭോക്താവിൽ നിന്നും കൊച്ചുമകനിൽ നിന്നും ക്രൂരമർദ്ദനമേറ്റ ഫ്ലിപ്കാർട്ട് ഡെലിവറി പാർട്ണറായ യുവാവ് വിഷം കഴിച്ച് മരിച്ചു. ഡൽഹി വിനോദ് നഗർ സ്വദേശിയായ സമീർ ഹുസൈൻ ആണ് ആത്മഹത്യ ചെയ്തത്. ഫ്ലിപ്കാർട്ട് മിനിറ്റ്സിലെ ഡെലിവറി എക്സിക്യൂട്ടീവ് ആയിരുന്നു സമീർ.

## Article Content

**ന്യൂഡൽഹി: **കീറിയ പത്ത് രൂപ നോട്ട് മാറ്റി നൽകാൻ ആവശ്യപ്പെട്ടതിന് ഉപഭോക്താവിൽ നിന്നും കൊച്ചുമകനിൽ നിന്നും ക്രൂരമർദ്ദനമേറ്റ ഫ്ലിപ്കാർട്ട് ഡെലിവറി പാർട്ണറായ യുവാവ് വിഷം കഴിച്ച് മരിച്ചു. ഡൽഹി വിനോദ് നഗർ സ്വദേശിയായ സമീർ ഹുസൈൻ ആണ് ആത്മഹത്യ ചെയ്തത്. ഫ്ലിപ്കാർട്ട് മിനിറ്റ്സിലെ ഡെലിവറി എക്സിക്യൂട്ടീവ് ആയിരുന്നു സമീർ.

ഒക്ടോബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കസ്റ്റമർക്ക് സാധനങ്ങൾ എത്തിച്ചുനൽകിയപ്പോൾ കാഷ് ഓൺ ഡെലിവറിയായി ലഭിച്ച തുകയിൽ കീറിയ പത്ത് രൂപ നോട്ട് ഉണ്ടായിരുന്നു. ഇത് മാറ്റി നൽകണമെന്ന് സമീർ ആവശ്യപ്പെട്ടതിൽ രോഷാകുലനായ റാംപാൽ സിങ് എന്ന ഉപഭോക്താവ് സമീറിനെ മുഖത്തടിക്കുകയായിരുന്നു. തുടർന്ന് റാംപാൽ സിങ്ങിന്റെ കൊച്ചുമകൻ ഇരുമ്പുവടി ഉപയോഗിച്ച് സമീറിനെ ക്രൂരമായി മർദ്ദിച്ചു.

നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരത. തുടർന്ന് കടുത്ത മനോവിഷമത്തിലായ സമീർ ഒക്ടോബർ അഞ്ചിന് വിഷം കഴിക്കുകയായിരുന്നു. വിഷം കഴിക്കുന്നതിന് തൊട്ടുമുൻപ് താൻ നേരിട്ട ദുരനുഭവവും അപമാനവും വിവരിച്ചുകൊണ്ട് സമീർ ഒരു വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ സമീർ ഒക്ടോബർ 20-നാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ റാംപാൽ സിങ്ങിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

A Flipkart delivery partner in Delhi, Sameer Hussain, died by suicide after allegedly being assaulted for asking a customer to replace a torn ₹10 note received in cash-on-delivery payment. He had shared a video describing the humiliation before consuming poison, and police have registered a case and begun an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388325/delivery-boy-suicide-torn-10-note-assault)