---
title: "വീടിനു മുന്നിൽ കൊലവിളി, പിന്നെ തലങ്ങും വിലങ്ങും വെട്ട്; അയൽവാസികളായ പിതാവിനെയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ"
english_title: "Man Arrested for Attempting to Hack Neighbour and Father to Death in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388321/pathanamthitta-neighbour-attack-attempted-murder-arrest"
published_at: "2026-10-23T11:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adafd33bf7cc_pathanamthitta-neighbour-attack-attempted-murder-arrest.jpg"
keywords: ["PathanamthittaNews", "AttemptedMurder", "KeralaPolice", "Arrest", "CrimeNews"]
---

# വീടിനു മുന്നിൽ കൊലവിളി, പിന്നെ തലങ്ങും വിലങ്ങും വെട്ട്; അയൽവാസികളായ പിതാവിനെയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

> **Lead Summary:** **പത്തനംതിട്ട: അ**യൽവാസികളായ യുവാവിനെയും പിതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പത്തനംതിട്ട വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തൻവീട്ടിൽ ശ്രീജേഷ് ശശിധരൻ ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

## Article Content

**പത്തനംതിട്ട: അ**യൽവാസികളായ യുവാവിനെയും പിതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പത്തനംതിട്ട വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തൻവീട്ടിൽ ശ്രീജേഷ് ശശിധരൻ ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

അയൽവാസിയായ യുവാവിന്റെ വീടിനു മുന്നിലെത്തി ശ്രീജേഷ് കൊലവിളി നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ഇയാൾ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള മാരകായുധം കൊണ്ട് യുവാവിനെയും ഒപ്പമുണ്ടായിരുന്ന പിതാവിനെയും തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പിടികൂടിയത്.

പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ G, SI (SHO) അനീഷ് എബ്രഹാം, SI രഞ്ജിത്, CPO മാരായ അനീഷ്, മിഥുൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2023-ൽ രജിസ്റ്റർ ചെയ്ത മറ്റൊരു കൊലപാതകശ്രമ കേസിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

**English Summary:**

Pathanamthitta police have arrested Srijesh Sasidharan, 47, for allegedly attempting to hack a neighbour and his father to death after a dispute outside the victim’s house. Police said the accused, who was found hiding after the attack, is also linked to another attempted murder case registered in 2023.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388321/pathanamthitta-neighbour-attack-attempted-murder-arrest)