---
title: "പാമ്പാടിയെ കണ്ണീരിലാഴ്ത്തിയ ദുരന്തം: റോഡിലെ മാർഗതടസ്സം അപകടത്തിന്  കാരണമായോ? അന്വേഷണവുമായി പൊലീസ്"
english_title: "Pampady Tragedy: Did a Road Obstruction Cause the Fatal Accident? Police Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388157/pampady-tragedy-road-obstruction-probe"
published_at: "2026-10-22T10:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad99e9d64db7_pampady-tragedy-road-obstruction-probe.jpg"
keywords: ["PampadyAccident", "KeralaPolice", "CCTVFootage", "RoadSafety", "StudentDeaths"]
---

# പാമ്പാടിയെ കണ്ണീരിലാഴ്ത്തിയ ദുരന്തം: റോഡിലെ മാർഗതടസ്സം അപകടത്തിന്  കാരണമായോ? അന്വേഷണവുമായി പൊലീസ്

> **Lead Summary:** ** **പാമ്പാടിയിൽ ബസിന് അടിയിലേക്ക് സ്കൂട്ടർ മറിഞ്ഞ് ഉറ്റ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥിനികൾ മരിക്കാനിടയായ ദാരുണ സംഭവത്തിൽ പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. റോഡിൽ അനധികൃതമായി മാർഗതടസ്സം സൃഷ്ടിച്ച് അപകടത്തിന് ഇടയാക്കിയവരെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു.

## Article Content

** **പാമ്പാടിയിൽ ബസിന് അടിയിലേക്ക് സ്കൂട്ടർ മറിഞ്ഞ് ഉറ്റ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥിനികൾ മരിക്കാനിടയായ ദാരുണ സംഭവത്തിൽ പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. റോഡിൽ അനധികൃതമായി മാർഗതടസ്സം സൃഷ്ടിച്ച് അപകടത്തിന് ഇടയാക്കിയവരെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു.

സംഭവസ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ വ്യക്തമായത്. ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് റോഡിൽ മാർഗതടസ്സം ഉണ്ടാക്കിയവർക്കെതിരെ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

പാമ്പാടി ബ്ലോസംവാലി ചൈൽഡ് ഡവലപ്മെന്റ് സെന്റർ ഡയറക്ടറും കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളി വികാരിയുമായ ഫാ. കുര്യാക്കോസ് കടവുംഭാഗം – അനിത കുര്യൻ ദമ്പതികളുടെ മകൾ കൃപ മെറിൻ കുര്യാക്കോസ് (24), മീനടം വട്ടക്കാവുങ്കൽ വി.വി.തോമസ് (കൊച്ചുമോൻ) – മേരി തോമസ് (പൊന്നമ്മ) ദമ്പതികളുടെ മകൾ ആഷ്‌ലി ആൻ തോമസ് (മാളു–25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും വിശദമായി പരിശോധിച്ച് സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Police have launched a detailed investigation into the fatal accident in Pampady in which two close friends, both students, died after their scooter went under a bus. Authorities said they will examine CCTV footage and witness statements to determine whether an illegal road obstruction contributed to the crash and identify those responsible.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388157/pampady-tragedy-road-obstruction-probe)