---
title: "ഒരു ബീഡിയുടെ പേരിൽ കൊടുംക്രൂരത....! ബീഡി നൽകാത്തതിന് പതിനെട്ടുകാരനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ"
english_title: "Man Held for Stabbing 18-Year-Old Over Refused Beedi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388153/beedi-dispute-stabbing-arrest-thrissur"
published_at: "2026-10-22T10:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad997b070a17_beedi-dispute-stabbing-arrest-thrissur.jpg"
keywords: ["KeralaCrime", "Thrissur", "Stabbing", "Arrested", "YouthAssault"]
---

# ഒരു ബീഡിയുടെ പേരിൽ കൊടുംക്രൂരത....! ബീഡി നൽകാത്തതിന് പതിനെട്ടുകാരനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

> **Lead Summary:** **തൃശൂർ: **ബീഡി നൽകാത്തതിലുള്ള പകപോക്കലായി ബിഹാർ സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മൂന്നുപീടിക സ്വദേശി തേവർപുരയ്ക്കൽ വീട്ടിൽ രാജപ്പനാണ് കൈപ്പമംഗലം പൊലീസിന്റെ പിടിയിലായത്.ബിഹാർ സ്വദേശിയായ വികാസ് കുമാറിനാണ് കുത്തേറ്റത്.

## Article Content

**തൃശൂർ: **ബീഡി നൽകാത്തതിലുള്ള പകപോക്കലായി ബിഹാർ സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മൂന്നുപീടിക സ്വദേശി തേവർപുരയ്ക്കൽ വീട്ടിൽ രാജപ്പനാണ് കൈപ്പമംഗലം പൊലീസിന്റെ പിടിയിലായത്.ബിഹാർ സ്വദേശിയായ വികാസ് കുമാറിനാണ് കുത്തേറ്റത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35-ഓടെ കൈപ്പമംഗലം അറവുശാല കള്ള് ഷാപ്പിന് മുന്നിലാണ് സംഭവം നടക്കുന്നത്. വികാസ് കുമാറിനോട് രാജപ്പൻ ബീഡി ആവശ്യപ്പെട്ടെങ്കിലും നൽകാൻ കൂട്ടാക്കിയില്ല. ഇതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്.

വികാസ് കുമാറിന്റെ പരാതിയിൽ കേസെടുത്ത കൈപ്പമംഗലം എസ്.ഐ രഞ്ജിത്ത്, എസ്.ഐ അവിനാഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ രാജപ്പനെ റിമാൻഡ് ചെയ്തു.

A 58-year-old man from Thrissur has been arrested for allegedly stabbing an 18-year-old Bihar native after the youth refused to give him a beedi. The incident took place near a toddy shop in Kaipamangalam, and the accused was remanded after being produced in court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388153/beedi-dispute-stabbing-arrest-thrissur)