---
title: "സ്വർണവില കുത്തനെ താഴേക്ക്; പവന് ആയിരത്തിലധികം രൂപയുടെ കുറവ്, ഇന്നത്തെ നിരക്ക് ഇതാ!"
english_title: "Gold Price Slumps Sharply; Sovereign Down by ₹1,240 Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388151/kerala-gold-price-drops-today"
published_at: "2026-10-22T10:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad993093293f_kerala-gold-price-drops-today.jpg"
keywords: ["GoldPrice", "KeralaGoldRate", "GoldMarket", "SilverPrice", "KeralaNews"]
---

# സ്വർണവില കുത്തനെ താഴേക്ക്; പവന് ആയിരത്തിലധികം രൂപയുടെ കുറവ്, ഇന്നത്തെ നിരക്ക് ഇതാ!

> **Lead Summary:** **തിരുവനന്തപുരം: ** സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് രാവിലെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞു. പവന് 1240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

## Article Content

**തിരുവനന്തപുരം: ** സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് രാവിലെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞു. പവന് 1240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,235 രൂപയും ഒരു പവന് 1,05,880 രൂപയുമാണ് വില.ചൊവ്വാഴ്ച വൈകുന്നേരത്തോടെ സ്വർണവില പവന് 800 രൂപ കുറഞ്ഞ് ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായിരുന്നു. ബുധനാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലെ വിലയെയും സ്വാധീനിക്കുന്നത്.അതേസമയം വെള്ളി വിലയിൽ ദിവസങ്ങളായി മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 30 രൂപയും 10 ഗ്രാമിന് 2300 രൂപയുമാണ് നിലവിലെ വില.

Gold prices in Kerala fell sharply today, with 22-carat gold dropping by ₹155 per gram and ₹1,240 per sovereign. The current rate stands at ₹13,235 per gram and ₹1,05,880 per sovereign, while silver prices remain unchanged.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388151/kerala-gold-price-drops-today)