---
title: "നാടിനെ ഞെട്ടിച്ച് വിയോഗം; കുറ്റിപ്പുറം പഞ്ചായത്ത് അംഗം ട്രെയിൻ തട്ടി മരിച്ചു"
english_title: "Kuttippuram Panchayat Member Killed in Train Hit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388149/kuttippuram-panchayat-member-train-hit-death"
published_at: "2026-10-22T09:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad98f44c698b_kuttippuram-panchayat-member-train-hit-death.jpg"
keywords: ["KeralaNews", "TrainAccident", "Malappuram", "Kuttippuram", "PanchayatMember"]
---

# നാടിനെ ഞെട്ടിച്ച് വിയോഗം; കുറ്റിപ്പുറം പഞ്ചായത്ത് അംഗം ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** **മലപ്പുറം: ** കുറ്റിപ്പുറം പഞ്ചായത്ത് അംഗം ട്രെയിൻ തട്ടി ദാരുണമായി മരിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് മെമ്പർ അഹമ്മദ് കുട്ടി ചെമ്പിലാക്കൽ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ചെമ്പിക്കലിലെ വീടിന് സമീപത്തെ റെയിൽവേ ട്രാക്കിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

## Article Content

**മലപ്പുറം: ** കുറ്റിപ്പുറം പഞ്ചായത്ത് അംഗം ട്രെയിൻ തട്ടി ദാരുണമായി മരിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് മെമ്പർ അഹമ്മദ് കുട്ടി ചെമ്പിലാക്കൽ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ചെമ്പിക്കലിലെ വീടിന് സമീപത്തെ റെയിൽവേ ട്രാക്കിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ട്രെയിൻ തട്ടിയ വിവരം ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ട്രാക്കിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, ഐഎൻടിയുസി കുറ്റിപ്പുറം സെക്രട്ടറി, പാഴൂർ ജുമാ മസ്ജിദ് സെക്രട്ടറി എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.

നാടിനെ കണ്ണീരിലാഴ്ത്തിയ വിയോഗത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് പാഴൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഔദ്യോഗിക-പൊതുചടങ്ങുകളോടെ ഖബറടക്കം നടക്കും.

Kuttippuram panchayat member Ahmed Kutty Chembilakal died after being hit by a train near his home in Chembikkal late Wednesday night. His body was found during a search by locals and police after the loco pilot alerted railway authorities.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388149/kuttippuram-panchayat-member-train-hit-death)