---
title: "രക്ഷപ്പെടാൻ വേഷം മാറി അഭിനയിച്ചിട്ടും ഫലമുണ്ടായില്ല...! മദ്യലഹരിയിൽ യുവതിയോട് അതിക്രമത്തിന് ശ്രമം; പിന്നാലെ ഓടിയ യുവതി പ്രതിയെ പിടികൂടി പൊലീസിലേൽപ്പിച്ചു"
english_title: "Intoxicated Man’s Assault Attempt Foiled as Woman Chases, Catches Him"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388113/woman-chases-intoxicated-man-kattappana"
published_at: "2026-10-21T22:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8f0358e99a_woman-chases-intoxicated-man-kattappana.jpg"
keywords: ["KattappanaIncident", "WomenSafety", "PoliceAction", "PublicVigilance", "KeralaCrime"]
---

# രക്ഷപ്പെടാൻ വേഷം മാറി അഭിനയിച്ചിട്ടും ഫലമുണ്ടായില്ല...! മദ്യലഹരിയിൽ യുവതിയോട് അതിക്രമത്തിന് ശ്രമം; പിന്നാലെ ഓടിയ യുവതി പ്രതിയെ പിടികൂടി പൊലീസിലേൽപ്പിച്ചു

> **Lead Summary:** കട്ടപ്പന: നഗരത്തിൽ രാത്രി കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ മദ്യലഹരിയിൽ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടിച്ച് യുവതി. തുടർന്ന് പോലീസിൽ ഏൽപ്പിച്ച യുവാവിനെതിരെ കേസെടുത്തു.

## Article Content

കട്ടപ്പന: നഗരത്തിൽ രാത്രി കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ മദ്യലഹരിയിൽ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടിച്ച് യുവതി. തുടർന്ന് പോലീസിൽ ഏൽപ്പിച്ച യുവാവിനെതിരെ കേസെടുത്തു.

കട്ടപ്പന മാർക്കറ്റ് ജങ്ഷനിൽവെച്ച് ബുധനാഴ്ച രാത്രി എട്ടിനാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം കട്ടപ്പന നഗരത്തിലെത്തിയതായിരുന്നു കട്ടപ്പന കുന്തളംപാറ സ്വദേശിനിയായ വീണ സജി. മാർക്കറ്റ് ജങ്ഷനിലൂടെ നടന്നുവരുന്നതനിടയിൽ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

പിന്നാലെ മാതാപിതാക്കളുണ്ടെന്ന് മനസിലാക്കിയ പ്രതി ഉടൻ തന്നെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വീണ അക്രമിയുടെ പിന്നാലെ ഓടി. പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തുവരെ ഇയാളെ ഓടിച്ചു. സ്റ്റാൻഡിലെ വ്യാപാരികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സഹായത്തോടെ അക്രമിയെ പിടിച്ചുനിർത്തി.

കൊച്ചി സ്വദേശിയായ ജാക്‌സൺ ( 25) ആണ് പിടിയിലായത്. തുടർന്ന് കട്ടപ്പന പോലീസിന് കൈമാറി. രക്ഷപ്പെടാൻ വേണ്ടി അതിഥി തൊഴിലാളിയായി അഭിനയിച്ചെങ്കിലും ഇയാൾ എറണാകുളം സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി. മദ്യപിച്ചെത്തിയ ഇയാൾ രാവിലെ മുതൽ കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി പ്രശ്നങ്ങളുണ്ടാക്കിയെന്നും വിവരമുണ്ട്.

A woman in Kattappana chased down and helped arrest a man who allegedly tried to harass her while intoxicated. The suspect, identified as Jackson from Kochi, was handed over to police after being caught with the help of local traders and auto-rickshaw workers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388113/woman-chases-intoxicated-man-kattappana)