---
title: "ദസറ ആഘോഷത്തിനിടെ ആന വിരണ്ടോടി; 650 കിലോ വെള്ളി അമ്പാരി നിലംപതിച്ചു, വാഹനങ്ങൾ തകർന്നു, ജനങ്ങൾ ചിതറിയോടി"
english_title: "Elephant Runs Amok During Dasara Procession; 650-Kg Silver Howdah Falls"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388108/dasara-procession-elephant-runs-amok"
published_at: "2026-10-21T21:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8e37583d9f_dasara-procession-elephant-runs-amok.jpg"
keywords: ["DasaraFestival", "ElephantIncident", "KarnatakaNews", "Shivamogga", "ForestDepartment"]
---

# ദസറ ആഘോഷത്തിനിടെ ആന വിരണ്ടോടി; 650 കിലോ വെള്ളി അമ്പാരി നിലംപതിച്ചു, വാഹനങ്ങൾ തകർന്നു, ജനങ്ങൾ ചിതറിയോടി

> **Lead Summary:** കർണാടകയിലെ ഷിമോഗയിൽ ദസറ ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു. 650 കിലോഗ്രാം ഭാരമുള്ള വെള്ളി അമ്പാരിയുമായി നീങ്ങിയ സോമണ്ണ എന്ന ആനയാണ് ഇടഞ്ഞത്.

## Article Content

കർണാടകയിലെ ഷിമോഗയിൽ ദസറ ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു. 650 കിലോഗ്രാം ഭാരമുള്ള വെള്ളി അമ്പാരിയുമായി നീങ്ങിയ സോമണ്ണ എന്ന ആനയാണ് ഇടഞ്ഞത്.

സോമണ്ണയെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവെച്ച് തളച്ചു. ആനയുടെ പുറത്തുനിന്നും താഴെവീണ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം അടങ്ങിയ അമ്പാരി ഭാഗികമായി തകർന്നു.

ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജംബൂ സവാരിക്കിടെയാണ് ആന വിരണ്ടോടിയത്. ഇടഞ്ഞോടിയ ആന പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ തകർത്തു. സംഭവത്തിൽ പാപ്പാൻ ഉൾപ്പെടെ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഘോഷയാത്രയ്ക്കിടയിൽ അമ്പാരിയുടെ ഭാരവും ചുറ്റുമുള്ള ബഹളവും കാരണം പ്രകോപിതനായ ആന റോഡിലൂടെ മുന്നോട്ട് ഓടുകയായിരുന്നു. ആനയുടെ പെട്ടെന്നുള്ള വരവിൽ പരിഭ്രാന്തരായ ജനങ്ങൾ ചിതറിയോടി.

സോമണ്ണ വിരണ്ടോടിയതിനെ തുടർന്ന് ദസറ ജംബൂ സവാരി പാതിവഴിയിൽ വെച്ച് റദ്ദാക്കി. ആദ്യം നിശ്ചയിച്ചിരുന്ന 'സാഗർ' എന്ന ആനയ്ക്ക് കാലുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അവസാന നിമിഷം സോമണ്ണയെ അമ്പാരി മാറ്റാൻ നിയോഗിച്ചിരുന്നത്.

നിലവിൽ കോട്ടെ സീതാരാമാഞ്ജനേയ ക്ഷേത്രത്തിന് സമീപം വിശ്രമിക്കുന്ന സോമണ്ണയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് ഷിമോഗ പൊലീസ് സൂപ്രണ്ട്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

An elephant named Somanna ran amok during a Dasara procession in Karnataka’s Shivamogga, causing panic and damaging several vehicles. Forest officials later subdued the animal with a tranquilizer, and authorities said no one was injured.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388108/dasara-procession-elephant-runs-amok)