---
title: "19 ദിവസം മാത്രം പ്രായം, ശ്വാസമെടുക്കുന്നില്ല, പാല് കുടിക്കുന്നില്ല; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അട്ടപ്പാടിയിലെ നവജാത ശിശു മരിച്ചു"
english_title: "Attappady Newborn Dies After Breathing and Feeding Difficulties"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388107/attappady-newborn-dies-breathing-feeding-difficulties"
published_at: "2026-10-21T21:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8e1ba0bb9a_attappady-newborn-dies-breathing-feeding-difficulties.jpg"
keywords: ["NewbornDeath", "ThrissurMedicalCollege", "ChildHealth", "KeralaNews"]
---

# 19 ദിവസം മാത്രം പ്രായം, ശ്വാസമെടുക്കുന്നില്ല, പാല് കുടിക്കുന്നില്ല; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അട്ടപ്പാടിയിലെ നവജാത ശിശു മരിച്ചു

> **Lead Summary:** പാലക്കാട്‌ : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരിച്ചു. ഷോളയൂർ വെച്ചപതി ഉ‍ൗരിലെ ജ്യോതിമണി– ബിജു ദമ്പതികളുടെ 19 ദിവസം പ്രായമായ ആൺകുഞ്ഞാണ്‌ ബുധനാഴ്‌ച മരിച്ചത്‌.

## Article Content

പാലക്കാട്‌ : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരിച്ചു. ഷോളയൂർ വെച്ചപതി ഉ‍ൗരിലെ ജ്യോതിമണി– ബിജു ദമ്പതികളുടെ 19 ദിവസം പ്രായമായ ആൺകുഞ്ഞാണ്‌ ബുധനാഴ്‌ച മരിച്ചത്‌.

ഒക്‌ടോബർ രണ്ടിന്‌ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കുഞ്ഞു ജനിച്ചപ്പോൾ തൂക്കം 1.755 കിലോ ഗ്രാം ആയിരുന്നു. എന്നാൽ തൂക്കം കൂടുന്നതുവരെ നിരീക്ഷണത്തിൽ വയ്ക്കാതെ ദമ്പതികളെ വീട്ടിലേക്ക്‌ പറഞ്ഞുവിട്ടതായി ബന്ധുക്കൾ പറയുന്നു.

ഡിസ്‌ചാർജ്‌ ചെയ്യുന്ന ദിവസം കുഞ്ഞിന്റെ തൂക്കം വീണ്ടും കുറഞ്ഞിരുന്നു. വീട്ടിലെത്തി കുറച്ചു ദിവസങ്ങൾക്കുശേഷം ശ്വാസം എടുക്കാനും പാല് കുടിക്കാനും ബുദ്ധിമുട്ട് വന്നതോടെയാണ് കുഞ്ഞിനെ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്‌ കൊണ്ടുപോയത്‌.

അവിടെനിന്ന്‌ കോട്ടത്തറ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കും തുടർന്ന്‌ തൃശൂ‍ർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ബുധനാഴ്‌ച രാവിലെ മരിച്ചു.

അട്ടപ്പാടിയിൽ രണ്ടു മാസത്തിനിടെ മൂന്ന് നവജാത ശിശുക്കൾ ഉൾപ്പെടെ അഞ്ച് ആദിവാസി കുഞ്ഞുങ്ങളാണ് മരിച്ചത്. ഗർഭിണികൾക്ക്‌ പരിചരണവും ചികിത്സയും പോഷകാഹാരവും കിട്ടാത്തതാണ് കാരണം.

A 19-day-old baby boy from Attappady died on Wednesday after developing breathing and feeding difficulties. The infant, born at Thrissur Medical College, had been moved through multiple hospitals before his death, while relatives allege he was discharged too early.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388107/attappady-newborn-dies-breathing-feeding-difficulties)