---
title: "ഹോട്ടൽ മുറിയിൽ യുവ ഡോക്ടർമാർ തമ്മിൽ വഴക്ക്; പൊലീസെത്തിയപ്പോൾ ആക്രമണം, പരിശോധനയിൽ കഞ്ചാവും കണ്ടെത്തി; ഇരുവരും അറസ്റ്റിൽ"
english_title: "Hotel Room Row Turns Violent; Young Doctors Arrested After Cannabis Seizure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388100/hotel-room-row-doctors-cannabis-arrest"
published_at: "2026-10-21T20:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8ce88c61b0_hotel-room-row-doctors-cannabis-arrest.jpg"
keywords: ["KollamNews", "DoctorsArrest", "CannabisCase", "PoliceAssault", "KeralaCrime"]
---

# ഹോട്ടൽ മുറിയിൽ യുവ ഡോക്ടർമാർ തമ്മിൽ വഴക്ക്; പൊലീസെത്തിയപ്പോൾ ആക്രമണം, പരിശോധനയിൽ കഞ്ചാവും കണ്ടെത്തി; ഇരുവരും അറസ്റ്റിൽ

> **Lead Summary:** കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ അറസ്റ്റിലായി. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ , എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ എന്നിവരാണ് പിടിയിലായത്.

## Article Content

കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ അറസ്റ്റിലായി. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ , എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ എന്നിവരാണ് പിടിയിലായത്.

കൊല്ലം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻ ആണ് യുവതി. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ആളാണ് അജാസ് ഖാൻ. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ ഇരുവരും റൂമെടുത്ത് താമസിച്ചിരുന്നു.

ഇതിനിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് അലീനയെ അജാസ് ഖാൻ ഉപദ്രവിക്കുകയാണെന്ന് ഹോട്ടലുകാർ പൊലീസിനെ അറിയിച്ചു. വിവരം അന്വേഷിക്കാൻ എത്തിയ പൊലീസിനെയും അജാസ് ഖാൻ അസഭ്യം പറഞ്ഞ് ആക്രമിച്ചു.

ഉപയോഗിക്കാൻ കരുതിയ കഞ്ചാവ് ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കഞ്ചാവ് കേസിൽ ഇരുവർക്കും സ്‌റ്റേഷൻ ജാമ്യം ലഭിച്ചെങ്കിലും പൊലീസുകാരെ ആക്രമിച്ചതിന് അജാസ് ഖാനെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തു.

ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അതേസമയം യുവതിയെ ആക്രമിച്ചെന്ന പരാതിയിലും അജാസ് ഖാന് എതിരെ കേസെടുക്കും.

Two young doctors were arrested in Kollam after a dispute in a hotel room escalated into an alleged attack on police. Cannabis was also recovered from the room, and one of the accused was remanded after additional charges were filed for assaulting officers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388100/hotel-room-row-doctors-cannabis-arrest)