---
title: "സൗഹൃദം മുതലെടുത്ത് ചൂഷണം...! യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌നദൃശൃങ്ങൾ പകർത്തിയ കേസ്; മറ്റൊരു വിവാഹം കഴിച്ച് മാവോയിസ്റ്റ് സാന്നിധ്യമുള്ള ഗ്രാമത്തിൽ ഒളിവിൽ കഴിയുന്നതിനിടെ പ്രതി പിടിയിൽ"
english_title: "Friendship Exploited: Accused in Sexual Assault and Nude Video Case Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388084/friendship-exploited-nude-video-case-arrested"
published_at: "2026-10-21T17:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8aa0b835dc_friendship-exploited-nude-video-case-arrested.jpg"
keywords: ["KochiPolice", "SexualAssault", "OdishaArrest", "TransitWarrant", "CyberThreat"]
---

# സൗഹൃദം മുതലെടുത്ത് ചൂഷണം...! യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌നദൃശൃങ്ങൾ പകർത്തിയ കേസ്; മറ്റൊരു വിവാഹം കഴിച്ച് മാവോയിസ്റ്റ് സാന്നിധ്യമുള്ള ഗ്രാമത്തിൽ ഒളിവിൽ കഴിയുന്നതിനിടെ പ്രതി പിടിയിൽ

> **Lead Summary:** കൊച്ചി: സൗഹൃദത്തിലായിരുന്ന യുവതിയെ കൊച്ചിയിലെ ഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നദൃശൃങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍.

## Article Content

കൊച്ചി: സൗഹൃദത്തിലായിരുന്ന യുവതിയെ കൊച്ചിയിലെ ഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നദൃശൃങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍.

ഒഡീഷ സ്വദേശി സിദ്ധാബ് ഗാമിദംഗ എന്നയാളെയാണ് കൊച്ചി നോർത്ത് പൊലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിൽ പോയ പ്രതി ഒഡീഷയിലുണ്ടെന്ന് വിവരം ലഭിച്ചതോടെ പ്രത്യേക അന്വേഷണ സംഘം ഒഡീഷയിലെത്തുകയായിരുന്നു. പ്രതി ഒഡീഷയിലെ ചന്ദ്രപുര ഗ്രാമത്തിൽ മറ്റൊരു വിവാഹം കഴിച്ച് ജീവിച്ച് വരികയായിരുന്നു.

പ്രതിയുടെ ടവർ ലൊക്കേഷൻ കിട്ടിയത് അനുസരിച്ച് പൊലീസ് സംഘം ആദ്യം ലോജിഗുഡ എന്ന സ്ഥലത്ത് എത്തി. അവിടുത്തെ ആളുകൾക്ക് പ്രതിയെ കുറിച്ച് കാര്യമായ വിവരങ്ങൾ അറിയില്ലായിരുന്നു.

പിന്നെ ഇയാളുടെ ഭാര്യയുടെ വിവരങ്ങൾ മനസിലാക്കി അവരുടെ ഫോട്ടോ കാണിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് മനസിലാക്കാൻ സാധിച്ചത്. ഗ്രാമ മുഖ്യൻ വഴിയാണ് പൊലീസ് ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയത്. എന്നാൽ പോലീസ് എത്തിയെന്ന് മനസിലാക്കിയ പ്രതി ഫോൺ ഓഫ് ചെയ്തു.

പിന്നീട് അന്വേഷണ സംഘം ഫോൺ വിവരങ്ങൾ കൂടുതൽ പരിശോധിച്ചതിൽ മറ്റൊരു നമ്പർ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയിലേക്ക് എത്തുകയുമായിരുന്നു.

മാവോയിസ്റ്റ് സാന്നിധ്യം ഉള്ള ഗ്രാമത്തിലേക്ക് കയറുന്നത് എളുപ്പമായിരുന്നില്ല. പൊലീസ് സാന്നിധ്യം അറിഞ്ഞ ഗ്രാമവാസികൾ അന്വേഷണ ഉദ്യോഗസ്ഥരെ തടഞ്ഞു. ഒഡീഷ പൊലീസും മറ്റു പ്രമുഖരും സ്ഥലത്തെത്തി ഇയാൾ ചെയ്ത കുറ്റത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കി പരിസരവാസികളെ മാറ്റുകയായിരുന്നു.

എറണാകുളം നോർത്ത് സബ്ബ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്സിപിഒ സുമേഷ്, എസ്സിപിഒ പ്രതീപ്, സിപിഒ നിഷീദ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ അവിടുത്തെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി കേരളത്തിൽ എത്തിച്ചു.

A man accused of sexually assaulting a woman in Kochi hotels, recording nude visuals, and threatening to circulate them on social media has been arrested. Police traced him to Odisha, where he had been living after remarrying in a village with reported Maoist presence, and brought him back to Kerala on transit warrant.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388084/friendship-exploited-nude-video-case-arrested)