---
title: "ഓലയും തേങ്ങയും പെറുക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം; വെങ്ങാനൂരിൽ 76കാരന് ദാരുണാന്ത്യം"
english_title: "Elderly man dies after hornet attack in Venganoor while collecting fallen leaves and coconuts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387961/hornet-attack-venganoor-elderly-man-dies"
published_at: "2026-10-20T22:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad79ac71e6f3_hornet-attack-venganoor-elderly-man-dies.jpg"
keywords: ["HornetAttack", "ElderlyDeath", "Thiruvananthapuram News"]
---

# ഓലയും തേങ്ങയും പെറുക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം; വെങ്ങാനൂരിൽ 76കാരന് ദാരുണാന്ത്യം

> **Lead Summary:** കോവളം: വെങ്ങാനൂർ വെണ്ണിയൂരിൽ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ വയോധികൻ മരിച്ചു. വെണ്ണിയൂർ നെല്ലിവിള മാവറത്തലമേലെ പുത്തൻവീട്ടിൽ വി. സഹദേവൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

## Article Content

കോവളം: വെങ്ങാനൂർ വെണ്ണിയൂരിൽ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ വയോധികൻ മരിച്ചു. വെണ്ണിയൂർ നെല്ലിവിള മാവറത്തലമേലെ പുത്തൻവീട്ടിൽ വി. സഹദേവൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

വീടിന് സമീപത്തെ സ്വകാര്യ പറമ്പിൽ വീണുകിടന്ന ഓലയും തേങ്ങയും പെറുക്കിയെടുക്കുന്നതിനിടെയാണ് സഹദേവനെ കടന്നൽക്കൂട്ടം ആക്രമിച്ചത്. അപ്രതീക്ഷിതമായി കടന്നലുകളുടെ ആക്രമണമുണ്ടായതോടെ സഹദേവൻ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു.

തുടർന്ന് വീട്ടുകാർ സഹദേവനെ വെങ്ങാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. എന്നാൽ, ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഭാര്യ: എസ്. ശ്യാമള. മക്കൾ: എസ്. സുധീഷ്, എസ്. ഷിബു.

An elderly man from Venganoor died after being attacked by a swarm of hornets while collecting fallen leaves and coconuts from a nearby private plot. He was taken to a private hospital for treatment but died the next morning after developing physical distress.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387961/hornet-attack-venganoor-elderly-man-dies)