---
title: "ആഭരണത്തിൽ കണ്ണുവച്ച്...., നാല് പവന്റെ താലിമാലയ്ക്കായി ക്രൂരത; സഹപ്രവർത്തകയായ നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ 23കാരൻ അറസ്റ്റിൽ"
english_title: "Nurse Murder Case: 23-Year-Old Colleague Arrested Over Gold Necklace Theft"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387959/nurse-murder-gold-necklace-arrest"
published_at: "2026-10-20T21:39:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad79338d4e0a_nurse-murder-gold-necklace-arrest.jpg"
keywords: ["TamilNaduNews", "NurseMurder", "GoldTheft", "PoliceArrest", "ColleagueCrime"]
---

# ആഭരണത്തിൽ കണ്ണുവച്ച്...., നാല് പവന്റെ താലിമാലയ്ക്കായി ക്രൂരത; സഹപ്രവർത്തകയായ നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ 23കാരൻ അറസ്റ്റിൽ

> **Lead Summary:** ഈറോഡ്: തമിഴ്നാട്ടിൽ സഹപ്രവർത്തകയായ 26 കാരിയെ കൊലപ്പെടുത്തി നാല് പവന്റെ താലിമാല കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുപ്പൂർ പള്ളഗൗണ്ടൻപാളയത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ഉത്തിരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സഹപ്രവർത്തകനായ ശരവണൻ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ഈറോഡ്: തമിഴ്നാട്ടിൽ സഹപ്രവർത്തകയായ 26 കാരിയെ കൊലപ്പെടുത്തി നാല് പവന്റെ താലിമാല കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുപ്പൂർ പള്ളഗൗണ്ടൻപാളയത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ഉത്തിരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സഹപ്രവർത്തകനായ ശരവണൻ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ഈറോഡ് രാമനാഥപുരം സ്വദേശിയായ ഉത്തിരയെ ഒക്ടോബർ 15 മുതലാണ് കാണാതായത്. തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകി.

തിരച്ചിലിൽ ഒക്ടോബർ 17-ന് പെരുന്തുറ വിജയമംഗലം ടോൾ ഗേറ്റിന് സമീപത്തുനിന്നാണ് ഉത്തിരയുടെ മൃതദേഹം കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഉത്തിരയുടെ സഹപ്രവർത്തകനായ ശരവണനിലേക്ക് എത്തിയത്.

ആഭരണം കവരാൻ ലക്ഷ്യമിട്ട് ശരവണൻ ഉത്തിരയെ തന്റെ ഇരുചക്രവാഹനത്തിൽ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ 19-നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയിൽ നിന്ന് കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഈ സംഭവം തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്ന് ആരോപിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തി.

പോലീസ് വകുപ്പിന്റെ ചുമതല കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും വീഴ്ച സംഭവിച്ചതായി എംകെ സ്റ്റാലിൻ ആരോപിച്ചു. മുഖ്യമന്ത്രി പേരിന് മാത്രമാണ് വകുപ്പിന്റെ ചുമതല വഹിക്കുന്നത്.

മറ്റ് പല വകുപ്പുകളുടെയും ചുമതലകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ചു നൽകിയത് പോലെ, പോലീസ് വകുപ്പും മറ്റാർക്കെങ്കിലും പുറംകരാർ നൽകിയിരിക്കുകയാണോ എന്ന് സ്റ്റാലിൻ ചോദിച്ചിരുന്നു.

A 23-year-old man has been arrested in Tamil Nadu for allegedly murdering his 26-year-old nurse colleague and stealing her four-sovereign gold necklace. Police recovered the stolen jewellery and remanded the accused in judicial custody, while the case has also triggered political criticism of the state government.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387959/nurse-murder-gold-necklace-arrest)